വമ്പന്‍ നേട്ടം കൊയ്ത് ‘തുനിവ്’ കുതിപ്പ് തുടരുന്നു; 200 കോടി കവിഞ്ഞു
1 min read

വമ്പന്‍ നേട്ടം കൊയ്ത് ‘തുനിവ്’ കുതിപ്പ് തുടരുന്നു; 200 കോടി കവിഞ്ഞു

തമിഴ്‌നാട്ടില്‍ പൊങ്കല്‍ റിലീസായി എത്തിയ ചിത്രമാണ് തുനിവ്. തല അജിത്ത് നായകനായി എത്തിയ ചിത്രം തിയേറ്ററുകളില്‍ ഗംഭീര പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ബാങ്ക് മോഷണം പ്രമേയകമാക്കി ഒരുങ്ങിയ ചിത്രത്തില്‍ അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. തുനിവ് 200 കോടി ക്ലബില്‍ ഇടം നേടിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Thunivu movie review: Ajith Kumar's heist film is super entertaining -  Hindustan Times

എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. അതേസമയം, എച്ച് വിനോദ് തന്നെ തിരക്കഥ എഴുതിയ ‘തുനിവി’ന്റെ ഒടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്ട്രീമിംഗ് എന്ന് അറിയിച്ചിട്ടുണ്ട്. സ്ട്രീമിംഗ് എന്നായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Thunivu (2023) - Movie | Reviews, Cast & Release Date - BookMyShow

തമിഴകത്ത് ഏറ്റവും ആരാധക പിന്തുണയുള്ള താരമാണ് അജിത്ത്. അജിത്തിന്റെ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും തിയേറ്ററുകളില്‍ വന്‍ വരവേല്‍പാണ് ലഭിക്കാറുള്ളത്. ‘തുനിവി’നും അങ്ങനെ തന്നെയാണ് ലഭിച്ചത്. ‘വിശ്വാസം’, ‘വലിമൈ’ എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷന്‍ നേടിയത്.

Thunivu review: Ajith stars in a decent heist film that is weighed down by  generic tropes | Entertainment News,The Indian Express

 

അതേസമയം, തുനിവ് റിലീസിനെത്തിയ അന്ന് തന്നെയായിരുന്നു വിജയിയുടെ വാരിസും റിലീസ് ചെയ്തത്. വംശിപൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ഒരു മാസ് ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ്. ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Varisu - Official Trailer | Thalapathy Vijay | Rashmika | Vamshi Paidipally  | Dil Raju | S.Thaman - YouTube

 

റിലീസ് ചെയ്ത 10 ദിവസം പിന്നിടുമ്പോള്‍ വാരിസ് 250 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. 210 കോടിയാണ് ആദ്യം ഒരാഴ്ചക്കുള്ളില്‍ സിനിമ നേടിയെടുത്തത് പിന്നീടുള്ള ദിവസങ്ങളില്‍ വമ്പന്‍ കുതിപ്പ് നടത്തിയതോടെയാണ് 250 കോടി കളക്ഷന്‍ റെക്കോര്‍ഡ് നേടിയത്. അജിത്തിന്റെ തുനിവിനേക്കാള്‍ 50 കോടിയിലധികം കളക്ഷന്‍ ആണ് സിനിമ നേടിയെടുത്തത്. ചിത്രത്തിന്റെ തമിഴ് പതിപ്പിനോടൊപ്പം തെലുങ്ക് പതിപ്പും പ്രദര്‍ശനത്തിന് എത്തിയിരുന്നു.

Varisu Movie Review: Thalapathy Vijay's film is high on comedy and family  sentiment - India Today