“താരങ്ങളെ മമ്മൂക്കയോളം ശ്രദ്ധിക്കുന്ന മറ്റൊരു നടനില്ല. ശരീരഭാരം കൂടുന്നത് തന്നെ പലപ്പോഴും ഓർമിപ്പിച്ചത് മമ്മൂക്ക”: കുഞ്ചാക്കോ ബോബൻ തുറന്നു പറയുന്നു
1 min read

“താരങ്ങളെ മമ്മൂക്കയോളം ശ്രദ്ധിക്കുന്ന മറ്റൊരു നടനില്ല. ശരീരഭാരം കൂടുന്നത് തന്നെ പലപ്പോഴും ഓർമിപ്പിച്ചത് മമ്മൂക്ക”: കുഞ്ചാക്കോ ബോബൻ തുറന്നു പറയുന്നു


മലയാളസിനിമയിലെ ഏതൊരു നടനേക്കാളും ഏറ്റവും ജന്റ്ൽമാൻ ആയ മലയാളം നടൻ ആരാണെന്ന് ചോദിച്ചാൽ സംശയം കൂടാതെ ഉത്തരം പറയുന്നത് കുഞ്ചാക്കോബോബൻ എന്നായിരിക്കും. കാരണം കുഞ്ചാക്കോ ബോബൻ എന്ന നടനാണ് മലയാള സിനിമയിലെ എല്ലാവരോടും വളരെ മികച്ച രീതിയിൽ യാതൊരു സ്വഭാവദൂഷ്യം ഇല്ലാതെ സംസാരിക്കുന്ന വ്യക്തി എന്നാണ് പൊതുവേയുള്ള അഭിപ്രായം. കുഞ്ചാക്കോ ബോബനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിക്കുമ്പോൾ തന്നെ എല്ലാ താരങ്ങളും മിസ്റ്റർ പെർഫെക്റ്റ് എന്നുതന്നെയാണ് പറയുന്നത്. ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞു വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഒരു ദിവസം വൈകുന്നേരം വിജയ് യേശുദാസിന്റെ വീട്ടിൽ കുഞ്ചാക്കോബോബനും ഒന്നരയും കുടുംബസമേതം എത്തിയിരുന്നു.

അന്ന് വളരെ വൈകി ആയിരുന്നു എല്ലാവരും വീട്ടിലേക്ക് മടങ്ങിയത് അവസാനഘട്ടത്തിൽ ദുൽഖർ സൽമാനും കുടുംബവും എത്തിയതോടെ ചർച്ച വീണ്ടും നീണ്ടു പോയി. പിറ്റേ ദിവസം രാവിലെ കുഞ്ചാക്കോ ബോബനെ മമ്മൂട്ടി വിളിക്കുകയും എങ്ങനെയുണ്ടായിരുന്നു പരിപാടി എന്നൊക്കെ അന്വേഷിക്കുകയും ചെയ്തു. ഒരു അച്ഛൻ മകന്റെ വളർച്ചയിൽ എത്രത്തോളം അഭിമാനിക്കുന്നു ഉണ്ട് എന്ന് മമ്മൂക്കയെ കണ്ടുപിടിക്കണം. തങ്ങൾ ഓരോരുത്തരെ കുറിച്ച് മമ്മൂക്കയ്ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. നമ്മളെ ഓരോരുത്തരെ കാണുമ്പോഴും പലതരത്തിലുള്ള അഭിപ്രായങ്ങളും മമ്മൂക്ക പറഞ്ഞിട്ടുമുണ്ട്. അമ്മയുടെ പല ചടങ്ങിലും വച്ച് മമ്മൂക്ക പലരോടും വയർ ചാടുന്നത് എന്നും കഴുത്തിലെ മസിൽ പിടിച്ചു നോക്കി തടിവയ്ക്കാൻ സാധ്യത ഉണ്ട് എന്നൊക്കെ പറയാറുണ്ട് എന്ന് കുഞ്ചാക്കോ ബോബൻ പറയുകയാണ്.

മമ്മൂക്കയ്ക്ക് ഓരോ നടന്മാരെ കുറിച്ചും വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ട് അത് അവരുടെ മുഖത്തു നോക്കി എപ്പോഴും പറയാറുണ്ട്. പല താരങ്ങൾക്കും ടിപ്സ് കൊടുക്കുന്നതും മമ്മൂക്ക തന്നെയാണ്. പല താരങ്ങൾക്കും തങ്ങളുടെ ശരീര ഭാരത്തെ കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നത് മമ്മുക്ക തന്നെയാണ്. മലയാളസിനിമയിൽ മമ്മൂക്കയോടൊപ്പം ശരീരഭാരത്തെ കുറിച്ചും ഫിറ്റ്നസിന് കുറിച്ചും ചിന്തിക്കുന്ന മറ്റൊരു വ്യക്തി ഇല്ല . നമുക്ക് കാണുമ്പോഴും മമ്മൂക്ക കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട് അതെപ്പോഴും എല്ലാവരും ടിപ്സ് ആയി തന്നെ സ്വീകരിക്കാറുണ്ട്.