”മഞ്ജു ചേച്ചി വീണ്ടും അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സ്നേഹം ഉണ്ടായിരുന്നില്ല”; ശെരിക്കും ആർക്കാണ് സ്നേഹം നഷ്ടപ്പെട്ടതെന്ന് ആരാധകർ
1 min read

”മഞ്ജു ചേച്ചി വീണ്ടും അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സ്നേഹം ഉണ്ടായിരുന്നില്ല”; ശെരിക്കും ആർക്കാണ് സ്നേഹം നഷ്ടപ്പെട്ടതെന്ന് ആരാധകർ

ടൻ ദിലീപുമായുള്ള വിവാഹത്തോടെ സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്ന താരമാണ് മഞ്ജു വാര്യർ. തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാകുന്നതും സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതും. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയായിരുന്നു വിവാഹത്തിന് മുൻപ് മഞ്ജു ഒടുവിൽ അഭിനയിച്ച ചിത്രം. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രത്തെയായിരുന്നു മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്.

പെട്ടെന്ന് സിനിമാലോകത്ത് നിന്ന് വിട പറഞ്ഞതോടെ മഞ്ജുവിന്റെ ആരാധകരും ഏറെ നിരാശയിൽ ആയി. മഞ്ജു എപ്പോൾ സിനിമയിലേക്ക് തിരിച്ച് വരും എന്ന ചോദ്യമായിരുന്നു മിക്കവർക്കും ചോദിക്കാനുണ്ടായിരുന്നത്. ഇതിനിടെ വർഷങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖത്തിൽ കാവ്യ മാധവൻ മഞ്ജുവാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

”ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ്. എന്റെ റോൾ മോഡൽ മഞ്ജു ചേച്ചി ആണ് എന്ന് പറയാം. മഞ്ജു ചേച്ചി തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോൾ ആണ് വിവാഹം കഴിക്കുന്നത്. തന്റെ കരിയറിനേക്കാൾ തന്റെ ജീവിതത്തിനും കുടുംബത്തിനും ഇമ്പോർട്ടന്റ്സ് കൊടുത്തത് കൊണ്ടാണ് ചേച്ചി സിനിമയിൽ നിന്ന് വിട്ടു നിന്നത്.

ഒരു പക്ഷെ വിവാഹ ശേഷവും മഞ്ജു ചേച്ചി അഭിനയിച്ചിരുന്നു എങ്കിൽ ഇപ്പോൾ ഉണ്ടാകുന്ന സ്നേഹവും ആരാധനയും ഒന്നും പ്രേക്ഷകർക്ക് ഇപ്പോഴും ചേച്ചിയോട് ഉണ്ടാകുമായിരുന്നില്ല” – ഇങ്ങനെയായിരുന്നു കാവ്യാ മാധവന്റെ വാക്കുകൾ. ഇപ്പോൾ ഈ അഭിമുഖം വീണ്ടും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ ശെരിക്കും ആർക്കാണ് പ്രേക്ഷകരുടെ സ്നേഹം നഷ്ടപ്പെട്ടത് എന്നെല്ലാം ആളുകൾ കാവ്യയോട് ചോദിക്കുന്നുണ്ട്.