വെറും 17 ദിവസം; മോഹൻലാൽ ചിത്രം പൂർത്തിയാക്കി ഷാജി കൈലാസ് പുതിയ അണിയറ വിശേഷങ്ങൾ #Alone #Mohanlal #AntonyPerumbavoor #AashirvadCinemas #Packup

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായ ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ട് വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. എലോൺ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആരംഭിച്ചതും മോഹൻലാലിന്റെ ചിത്രത്തിലെ ലുക്കും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസ് എലോണിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു എന്ന് അറിയിച്ചിരിക്കുകയാണ്. കൃത്യമായ പ്ലാനിങ്ങോടെ വെറും 17 ദിവസം കൊണ്ടാണ് എലോൺ പൂർത്തിയാക്കിയിരിക്കുന്നത്. വളരെ നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരിക്കും ഒരു മോഹൻലാൽ ചിത്രം ഇത്രയും വേഗം അതിന്റെ ചിത്രീകരണം പൂർത്തിയാക്കുന്നത്. ചിത്രത്തിന്റെ ഡയലോഗ് ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ആ ടീസർ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. ചിത്രവും വളരെ വലിയ എന്റർടൈൻമെന്റ് ആയിരിക്കും എന്ന് തന്നെയാണ് ഏവരും വിശ്വസിക്കുന്നത്. മോഹൻലാൽ-ഷാജി കൈലാസ് എന്ന ഹിറ്റ് കൂട്ടുകെട്ടിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂർ ചേരുന്നതോടെ സൂപ്പർ ഹിറ്റ് ഫോർമുല വീണ്ടും ആവർത്തിക്കുകയാണ് ചെയ്യുന്നത്.അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. റെഡ് ചില്ലീസ് എന്ന ചിത്രത്തിന് ശേഷമാണ് മോഹൻലാലും ഷാജി കൈലാസും എലോണിലൂടെ വീണ്ടും ഒന്നിക്കുന്നത്. രാജേഷ് ജയറാം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ചിത്രീകരണം പൂർത്തിയായ വിവരം സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറുപ്പിനെ പൂർണരൂപം ഇങ്ങന: “ഇന്ന് പതിനേഴാം ദിവസം. Alone പാക്കപ്പായി. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി. എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി…”

Related Posts

Leave a Reply