ബോളിവുഡിൽ തരംഗം തീർക്കാൻ ദുൽഖർ സൽമാൻ; അണിയറയിൽ ഒരുങ്ങുന്നത് പ്രതികാര കഥ??
1 min read

ബോളിവുഡിൽ തരംഗം തീർക്കാൻ ദുൽഖർ സൽമാൻ; അണിയറയിൽ ഒരുങ്ങുന്നത് പ്രതികാര കഥ??

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ദുൽഖറിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റം കാർവാൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. സോയ ഫാക്ടർ എന്നീ ചിത്രത്തിനു ശേഷം ദുൽഖർ ചെയ്യാൻ പോവുന്നത് ബോവുഡിൽ തന്റെ മൂന്നാമത്തെ ചിത്രമായിരിക്കുമിത്. സണ്ണി ഡിയോൾ, പൂജ ഭട്ട്,ശ്രേയ ധന്യന്തരി എന്നീ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘ചുപ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ‘ റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈനായി കൊടുത്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആർ ബാൽക്കിയാണ്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നത്. വിഖ്യാത ചലച്ചിത്രകാരനായ ഗുരുദത്തിന്റെ ഓർമ്മ ദിനത്തിലാണ് ചിത്രത്തിന്റെ പോസ്റ്റ്ർ പുറത്തുവിട്ടത്.

 

ലോലമായ മനസ്സുള്ള ഒരു കലാകാരനു വേണ്ടിയുള്ള മംഗളഗാനമാണ് ചുപ്. ആ പട്ടികയിൽ മുൻ നിരയിലാണ് ഗുരു ദത്ത് എന്ന് സംവിധായകൻ വ്യക്തമാക്കുന്നു. രാജാ സെൻ,റിഷി വിർമാനി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വിശാൽ സിൻഹയാണ് ചിത്രത്തിന് ഛായാഗ്രഹണം. അമിത് ത്രിവേദി ആണ് സംഗീതം. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ദുൽഖറിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. തമിഴ് ചിത്രമായ ഹേയ് സിനാമിക, യുദ്ധം തോ രസിന പ്രേമ കഥ എന്ന തെലുങ്ക് ചിത്രം എന്നിവയാണ് ദുൽഖറിന്റെ പുതിയ പ്രൊജക്റ്റുകൾ.

Leave a Reply