ഇത് മൊത്തത്തിൽ കൺഫ്യൂഷനായല്ലോ; മരക്കാർ റിലീസ് ‘ഒടിടി’യോ തിയേറ്ററോ?? ഔദ്യോഗിക വിശദീകരണം ഇങ്ങനെ
1 min read

ഇത് മൊത്തത്തിൽ കൺഫ്യൂഷനായല്ലോ; മരക്കാർ റിലീസ് ‘ഒടിടി’യോ തിയേറ്ററോ?? ഔദ്യോഗിക വിശദീകരണം ഇങ്ങനെ

മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചർച്ചകളും ആണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ വിഷയം ആയിരിക്കുന്നത്. നൂറുശതമാനവും ഒരു ദൃശ്യവിസ്മയം ആയിരിക്കുന്ന മരക്കാർ പൂർണ്ണമായും തീയേറ്ററിൽ ഇരുന്ന് കാണേണ്ട ഒരു ചിത്രമാണെന്ന് നിർമാതാവും സംവിധായകനും ഒരേ സ്വരത്തിൽ നാളിതുവരെയായി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സിനിമാ പ്രേമികൾക്കും മോഹൻലാൽ ആരാധകർക്കും ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് കൃത്യമായ ഒരു വിശദീകരണം ലഭിച്ചിരുന്നില്ല. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യുമെന്നും അതല്ല തീയേറ്ററിൽ തന്നെ ആയിരിക്കുമെന്നും നിരവധി റിപ്പോർട്ടുകൾ തുടരെത്തുടരെ വന്നതോടെ പ്രേക്ഷകരും അക്ഷരാർത്ഥത്തിൽ ‘കൺഫ്യൂഷനായി’ പോവുകയാണ് ചെയ്തത്. എന്നാൽ മരക്കാർ നേരിടുന്ന റിലീസ് പ്രതിസന്ധിയെ കുറിച്ചും അതിന്റെ കൃത്യമായ റിലീസിംഗ് രീതിയെക്കുറിച്ചും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റും നിർമ്മാതാവുമായ ലിബർട്ടി ബഷീർ വ്യക്തമാക്കുകയുണ്ടായി. ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമോ അതോ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ലിബർട്ടി ബഷീർ വ്യക്തമായ വിശദീകരണം മാധ്യമങ്ങൾക്ക് മുൻപിൽ നൽകി.

മരക്കാർ തീയേറ്ററിൽ തരാതെ ഒടിടിയിൽ മാത്രമായി പ്രദർശിപ്പിക്കാൻ ഉദ്ദേശമില്ലെന്നും ചിത്രം തീയറ്റർ റിലീസിനൊപ്പം ചിലപ്പോൾ ഒടിടി റിലീസും കാണുമെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. ക്രിസ്മസ് റിലീസായി മരയ്ക്കാർ തീയേറ്ററിൽ എത്തും എന്നാണ് ഇപ്പോഴുള്ള പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. ബ്രഹ്മാണ്ഡ ചിത്രം തീയേറ്ററുകളിലെത്തും എന്ന വാർത്ത പുറത്തു വരുന്നത് തിയേറ്റർ ഉടമകളെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ കാര്യമാണെന്നും ഈ സിനിമയ്ക്കായി മൂന്ന് വർഷമായുള്ള കാത്തിരിക്കുകയാണെന്നും ലിബർട്ടി ബഷീർ അഭിപ്രായപ്പെട്ടു. മാത്രമല്ല തിയറ്ററുകളിൽ റിലീസ് ചെയ്യാനായി മരയ്ക്കാറിനു 40 കോടിയോളം ആണ് അഡ്വാൻസ് നൽകിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽ നേരിട്ടുള്ള ഒരു ഒടിടി റിലീസ് ഒരിക്കലും സംഭവിക്കുകയില്ലയെന്നും ഇക്കാര്യത്തെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂറിനോട് താൻ സംസാരിച്ചിരുന്നുവെന്നും മരക്കാർ തീയേറ്ററിൽ തന്നെ എത്തുമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞുതെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

Leave a Reply