‘എന്റെ വീടിനെ ഞാന്‍ വിളിക്കുന്നത് തന്നെ മമ്മൂക്ക വന്ന വീട് എന്നാണ് ‘ ; ജോജു ജോര്‍ജ്
1 min read

‘എന്റെ വീടിനെ ഞാന്‍ വിളിക്കുന്നത് തന്നെ മമ്മൂക്ക വന്ന വീട് എന്നാണ് ‘ ; ജോജു ജോര്‍ജ്

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ ഉയര്‍ച്ചക്ക് കാരണം. ഒരു ശരാശരി സിനിമ ആരാധകന്‍ മുതല്‍ മോളിവുഡിലെ മിന്നും താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ഫാന്‍സ് ആണ്. മമ്മൂക്ക ഫാന്‍ ആണെന്നതില്‍ എപ്പോഴും അഭിമാനം കൊള്ളുന്ന താരമാണ് മലയാളികളുടെ ജോജു ജോര്‍ജ്. മമ്മൂട്ടിയെക്കുറിച്ച് ജോജു ജോര്‍ജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.

ഞാന്‍ മമ്മൂക്കയുടെ വണ്ടി തടഞ്ഞ് നിര്‍ത്തി മമ്മൂക്കയുടെ ശബ്ദം ഇമിറ്റേറ്റ് ചെയ്ത് കാണിച്ചിട്ടുണ്ട് അദ്ദേഹത്തെ കണ്ട് എക്‌സൈറ്റ്‌മെന്റ് സഹിക്കാന്‍ പറ്റാഞ്ഞിട്ടെന്ന് ജോജു ജോര്‍ജ് അഭിമുഖത്തില്‍ പറയുന്നു. ഞാന്‍ നാട്ടില്‍ നിന്ന് എന്റെ ഒരു ഫ്രണ്ടിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിടാനായിട്ട് പോയപ്പോള്‍ മമ്മൂക്കയും ബിജു മേനോനും എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിവരുന്നു. ഒരു ഇരുപത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണിത്. അന്ന് മമ്മൂക്ക വരുമ്പോള്‍ ജനക്കൂട്ടം രണ്ട് സൈഡിലായിട്ട് നില്‍ക്കുകയാണ്. മമ്മൂക്ക പിന്നെ അന്നും ഗ്ലാമറാണ് ഇന്നും ഗ്ലാമറാണെന്നും ജോജു പറയുന്നു.

മമ്മൂക്കയെ കണ്ടിട്ട് എന്താണ് ചെയ്യണ്ടത് അറിയാതെ നില്‍ക്കുകയായിരുന്നു. അന്ന് ഏറ്റവും ഹിറ്റായിരുന്ന ഡയലോഗ് ആയിരുന്നു ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ എന്നുളളത്. അപ്പോള്‍ മമ്മൂക്കയെ കണ്ടപ്പോള്‍ ഞാന്‍ മുന്നില്‍ നിന്ന് പറഞ്ഞു ആവില്ല മക്കളേ എന്ന്. അന്ന് മമ്മൂക്ക എന്റെ ഷോള്‍ഡറില്‍ തട്ടി പോയി. അപ്പോള്‍ എന്റെ കൂട്ടുകാര്‍ എന്നോട് കളിയാക്കി പറഞ്ഞു, എടാ നീ ചെയ്ത ശബ്ദം മമ്മൂക്കയുടെ ആണെന്ന് മമ്മൂട്ടിയ്ക്ക് മനസിലായില്ലെന്ന് തോന്നുന്നുവെന്ന്. ഞാന്‍ അന്ന് മിമിക്രി ചെയ്യുന്ന സമയമായിരുന്നു. ഇവര്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ കറക്ട് ആയിട്ട് മമ്മൂക്കയുടെ ശബ്ദ്ം കാണിച്ചുകൊടുക്കാനായിട്ട് പുള്ളിയുടെ വണ്ടി തടഞ്ഞ് നിര്‍ത്തി.

അന്ന് അദ്ദേഹത്തിന്റെ വണ്ടി പ്രാഡോ ആയിരുന്നു. അന്ന് റെയില്‍വേ ക്രോസ് ഉണ്ടായിരുന്നു. റെയില്‍വേ ക്രോസില്‍ അദ്ദേഹത്തിന്റെ വണ്ടി നിര്‍ത്തിയപ്പോള്‍ ഞാന്‍ ഓടിപോയി ആ വണ്ടിയുടെ ചില്ലില്‍ തട്ടി. മമ്മൂക്ക വിന്‍ഡോ താഴേക്ക് ആക്കിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിനെ ഇമിറ്റേറ്റ് ചെയ്ത് കാണിച്ചു. മമ്മൂക്ക അത് കണ്ട് ചിരിച്ചിട്ട് കൈ തന്നു. അത് വളരെ സന്തോഷം തന്ന കാര്യമായിരുന്നു. പട്ടാളം എന്ന സിനിമ മുതലാണ് മമ്മൂക്കയായിട്ട് അടുപ്പമായി തുടങ്ങിയത്. ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി എന്നെ റെക്കമെന്‍ഡ് ചെയ്തിരുന്നത് മമ്മൂക്കയായിരുന്നു. അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ എനിക്ക് ഒരു റോള്‍ തന്നു. അതിന് മുമ്പും വജ്രം, ബ്ലാക്ക് അങ്ങനെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം റെക്കമെന്‍ഡ് ചെയ്ത് റോളുകള്‍ തന്നിരുന്നു.

അവിടെ ചെല്ലുമ്പോള്‍ എന്റെ പേരിന്റെ അടുത്ത് ബ്രാക്കെറ്റില്‍ കെയര്‍ ഓഫ് മമ്മൂക്ക എന്ന് എഴുതി വച്ചിരിക്കുന്നത് കാണാറുണ്ട്. അന്നത്തെ അസോസിയേറ്റ് ചോദിക്കാറുണ്ട് നിങ്ങള്‍ക്കെങ്ങനെ മമ്മൂക്കയെ പരിജയമെന്ന്. മമ്മൂക്ക ഒറു പരിജയത്തിന്റെ പേരില്‍ ചെയ്തത് അല്ല. എന്തോ പുള്ളിക്ക് തോന്നി. ഒരുപക്ഷേ ഞാന്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന് തോന്നിയിട്ടാവാം. എന്റെ വീടുതാമസത്തിന് മമ്മൂക്ക എന്റെ വീട്ടില്‍ വന്നിരുന്നു. ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല മമ്മൂക്ക വരുമെന്ന്, ഇപ്പോള്‍ ഞാന്‍ ആ വീടിനെ വിളിക്കുന്നത് മമ്മൂക്ക വന്ന വീടെന്നാണ് എന്റെ വീടായിട്ട് കൂടി എന്നും ജോജു ജോര്‍ജ് വ്യക്തമാക്കുന്നു.