‘ഏജന്റ്’ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി വാങ്ങിയത് കോടികൾ!
1 min read

‘ഏജന്റ്’ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി വാങ്ങിയത് കോടികൾ!

സിനിമാ ലോകമൊന്നാകെ കാത്തിരിക്കുന്ന ഏജന്റ് എന്ന ചിത്രത്തിലെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നു.  ഭാഷ ഭേദമന്യേ സിനിമ സിനിമാ സ്നേഹികളായ ഏവരും ഉറ്റുനോക്കുന്ന ചിത്രമാണ് ഏജന്റ്. സ്പൈ-ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ  അഖിൽ അക്കിനെനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റോ ഏജന്റ് ആയി ആണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. സിനിമയുടെ പാൻ ഇന്ത്യ റിലീസ് അധികംവൈകാതെ നടക്കും എന്നാണ് അറിയാൻ കഴിയുന്നത്.

സിനിമയിൽ ഏകദേശം 25 മിനിറ്റോളം ഭാഗമാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയിൽ 25 മിനിറ്റ് അവതരിപ്പിക്കാനായി മമ്മൂക്ക കോടിക്കണക്കിന് രൂപയാണ് വാങ്ങിയത് എന്നാണ് തെലുങ്ക് സിനിമാലോകം പറയുന്നത്. ഈ ഒരൊറ്റ സിനിമയ്ക്കുവേണ്ടി മമ്മൂക്ക 15 കോടിയോളം രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ആയാണ് മമ്മൂക്കയുടെ സീനുകൾ ചിത്രീകരിച്ചത് ഇതിനുവേണ്ടി മമ്മൂക്ക അവിടേക്ക് പോയത് ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ കണ്ടുകഴിഞ്ഞു. വിലമതിക്കാനാവാത്ത ഒരു കഥാപാത്രത്തെ ആയിരിക്കും ഈ സിനിമയിലൂടെ ആരാധകരെ കാണാൻ പോകുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മമ്മൂക്ക ഏജന്റ് എന്ന സിനിമയിൽ ബെസ്റ്റ് റോഡിൽ എത്തുമ്പോൾ തന്നെ ആ സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പ് വളരെ വലുതാണ്.

മലയാളത്തിനു പുറമെ തന്നെ മറ്റു ഭാഷകളിൽ ധാരാളം ആരാധകരുള്ള മമ്മൂക്ക ഏജന്റ് ഗസ്റ്റ് റോളിൽ എത്തുമ്പോൾ തന്നെ ആ സിനിമയ്ക്ക് പതിന്മടങ്ങു പ്രമോഷൻ ലഭിച്ചു എന്ന് തന്നെ കരുതം. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി ഡബ്ബിങ് നടത്തുന്ന സിനിമ ജൂൺ 15ന് തീയേറ്ററിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നിന്നും മമ്മൂട്ടി ആരാധകരും വളരെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന സിനിമയാണ് ഏജന്റ്. മമ്മൂട്ടി ആരാധകർക്കും അക്കിനേനി ആരാധകർക്കും ഒരുപോലെ ആഘോഷമാക്കാൻ കഴിയുന്ന ഒരു ബ്രഹ്മാണ്ഡ സിനിമ തന്നെയായിരിക്കും ഏജന്റ് എന്ന കാര്യത്തിൽ സംശയമില്ല. ഭാഷാഭേദം എന്ന ഏജന്റ് എന്ന സിനിമ വലിയ വിജയമാകട്ടെ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത് മമ്മൂട്ടി കോടികൾ പ്രതിഫലം വാങ്ങിയ സിനിമ തിയറ്ററിലെത്തുമ്പോൾ ചിത്രത്തിലെ എങ്ങനെയായിരിക്കും മമ്മൂക്ക ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് അറിയാൻ വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.