ജയിലറില്‍ സ്‌റ്റെല്‍ മന്നല്‍ രജനികാന്തിനൊപ്പം മോഹന്‍ലാലും!
1 min read

ജയിലറില്‍ സ്‌റ്റെല്‍ മന്നല്‍ രജനികാന്തിനൊപ്പം മോഹന്‍ലാലും!

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിന്റേതായി പുറത്തു വരുന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകരെ സംബന്ധിച്ചെടുത്തോളം സന്തോഷം നല്‍കുന്നതാണ്. ഇപ്പോഴിതാ, ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് പുതിയ വാര്‍ത്ത.

Most awaited huge update on Superstar's Jailer is here - Tamil News - IndiaGlitz.com

ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹന്‍ലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്കുമാറും വേഷമിടുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.

Rajinikanth's Jailer: Here is everything you need to know about the Nelson Dilipkumar directorial | PINKVILLA

മലയാളി നടന്‍ വിനായകനും ചിത്രത്തിന്റെ ഭാഗമാണ്. പ്രധാന കഥാപാത്രത്തെ ആകും നടന്‍ അവതരിപ്പിക്കുക. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലര്‍’.

Superstar Rajinikanth and Mohanlal join hands, to shoot for Jailer on January 8. Deets inside - India Today

ചിത്രം 2023 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. റെക്കോര്‍ഡ് തുകയാണ് ചിത്രത്തിന് പ്രതിഫലമായി രജനികാന്ത് വാങ്ങിയിരിക്കുന്നത്. ജയിലറിനായി 151 കോടി പ്രതിഫലം വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

Jailer Official Trailer | Superstar Rajnikanth | Shiva rajkumar | Vinayakan | Ramya krishnan|Nelson - YouTube

അതേസമയം, അരങ്ങേറ്റമായ ‘കോലമാവ് കോകില’യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’ ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു. ‘ബീസ്റ്റ്’ എന്ന ചിത്രം പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വന്‍ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. ‘ജയിലറു’ടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു.