കേരളത്തിന് പുറത്ത് വന്‍ റിലീസുമായി ‘മാളികപ്പുറം’
1 min read

കേരളത്തിന് പുറത്ത് വന്‍ റിലീസുമായി ‘മാളികപ്പുറം’

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മേികച്ച അഭിപ്രായം ലഭിച്ച ചിത്രം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്.

Malikapuram trailer | Is it true that women are not allowed in Sabarimala?

യുഎഇ/ ജിസിസി മേഖലകളില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന്റെ ഇതര സംസ്ഥാനങ്ങളിലെ റിലീസ് നാളെയാണ്. വന്‍ സ്‌ക്രീന്‍ കൗണ്ടോടെയാണ് ചിത്രം മറുനാടുകളിലേക്ക് എത്തുന്നത്. മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ബംഗളൂരു, ചെന്നൈ, വെല്ലൂര്‍, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനല്‍വേലി, മധുരൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്‌ക്രീനുകളിലാണ് മാളികപ്പുറം എത്തുക. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ സ്‌ക്രീന്‍ കൗണ്ട് ആണ് ഇത്. അതേസമയം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷാ പതിപ്പുകളും പ്രദര്‍ശനത്തിന് ഉണ്ടാവും.

Malikapuram Movie 2023 - Cast & OTT Release Date | Trailer

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ഉണ്ണിമുകുന്ദന് പുറമെ ബാലതാരങ്ങളായ ദേവനന്ദ, ശ്രീപദ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.