ഹൊറര്‍ ത്രില്ലറുമായി ഇന്ദ്രന്‍സിന്റെ ‘വാമനന്‍’! ആദ്യ പ്രതികരണം ഇങ്ങനെ
1 min read

ഹൊറര്‍ ത്രില്ലറുമായി ഇന്ദ്രന്‍സിന്റെ ‘വാമനന്‍’! ആദ്യ പ്രതികരണം ഇങ്ങനെ

എ ബി ബിനില്‍ സംവിധാനം ചെയ്ത്, ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘വാമനന്‍’. തികച്ചും ദുരൂഹത നിറഞ്ഞ ഹൊറര്‍ ത്രില്ലറായാണ് ‘വാമനന്‍’ റിലീസിനായി എത്തിയിരിക്കുന്നത്. തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറുകയാണ്. കുടുംബസമേതം കാണേണ്ട ഒരു ചിത്രമാണ് ‘വാമനന്‍’ എന്നും ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനമാണെന്നുമാണ് പ്രേക്ഷക പ്രതികരണം.

Vamanan (2022) - IMDb

‘വാമനന്‍’ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ഹൈറേഞ്ചിലെ ഒരു റിസോര്‍ട്ടിലെ മാനേജരാണ് വാമനന്‍. പുതിയതായി അദ്ദേഹം വാങ്ങിയ വീട്ടിലേക്ക് കുടുംബവുമായി താമസം മാറിയ ശേഷം അവിടെ ഉണ്ടാകുന്ന സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുകയാണ്.

Vamanan Malayalam Official Teaser | Indrans | Baiju Santhosh|AB Binil|Movie  Gaang Productions - YouTube

എബി ബിനില്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത് എന്നാണ് വാമനന്‍ കണ്ട പ്രേക്ഷകര്‍ പറയുന്നത്. അരുണ്‍ ശിവന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സീമ ജി നായര്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബുവാണ് നിര്‍മ്മാണം.

Vamanan (2022) - IMDb

 

സമ അലി സഹ നിര്‍മ്മാതാവാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ രഘു വേണുഗോപാല്‍, ഡോണ തോമസ്, രാജീവ് വാര്യര്‍, അശോകന്‍ കരുമത്തില്‍, ബിജുകുമാര്‍ കവുകപറമ്പില്‍, സുമ മേനോന്‍ എന്നിവരാണ്. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരാണ് ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുന്നത്. സംഗീത സംവിധാനം മിഥുന്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, ആര്‍ട്ട്- നിഥിന്‍ എടപ്പാള്‍, മേക്കപ്പ് – അഖില്‍ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖര്‍,എഡിറ്റര്‍- സൂരജ് അയ്യപ്പന്‍. പിആര്‍ ആന്റ് മാര്‍ക്കറ്റിങ്- കണ്‍ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ഒപ്പറ.

Vamanan teaser | ഇനി ഹോം സ്റ്റേ മാനേജരായി കാണാം; ഇന്ദ്രൻസിന്റെ 'വാമനൻ'  ഫസ്റ്റ് ലുക്ക് ടീസർ | First look teaser of Indrans movie Vamanan is here –  News18 Malayalam