നീണ്ട ഇടവേളക്കു ശേഷം ഭാവന തിരിച്ചെത്തുന്നു
1 min read

നീണ്ട ഇടവേളക്കു ശേഷം ഭാവന തിരിച്ചെത്തുന്നു

2002 പുറത്തിറങ്ങിയ ചിത്രമായ ‘നമ്മൾ’എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തെക്ക് തുടക്കം കുറിക്കുന്നത്. ‘പരിമളം’എന്ന കഥാപാത്രത്തിലൂടെ സുപരിചിതമായ നടി മലയാളത്തിൽ ക്രോണിക് ബാച്ചിലർ, തിളക്കം, സി ഐ ഡി മൂസ, സ്വപ്നക്കൂട്, ചാന്തുപൊട്ട് ,ബസ്കണ്ടക്ടർ, ഹാപ്പി ഹസ്ബൻഡ്, ഹണിബീ, തുടങ്ങി എൻപതിൽ കൂടുതൽ സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ്, തെലുങ്ക് ,ഭാഷകളിലും നിരവധി ചലച്ചിത്രത്തിലൂടെ അഭിനയം കാഴ്ച വയ്ക്കാൻ നടിക്കു സാധിച്ചിട്ടുണ്ട്.

2013 ഭാവനയെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിച്ച ‘ഭജരംഗി എന്ന കന്നട ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഭജരംഗി 2 ‘തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. സൂപ്പർതാരമായ ശിവരാജ് കുമാറാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ഒക്ടോബർ 29ന് ഇന്ത്യയിലും വിദേശത്തുമുള്ള തീയറ്ററുകളിൽ ഭജരംഗി 2 റിലീസ് ചെയ്യും. ജയണ്ണാ ഫിലിംസിന്റ ബാനറിൽ ജയണ്ണ,ഭോഗേന്ദ്ര എന്നിവരുടെ കൂട്ടുകെട്ടിൽ രചനയും സംവിധാനവും നിർവഹിക്കുന്നത് എ. ഹർഷയാണ്. ഛായാഗ്രഹണം സ്വാമി ഗൗഡയും,സംഗീതം അർജുൻ ജന്യയും, എഡിറ്റിംഗ് ദീപു .എസ് കുമാറുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. കലാസംവിധാനം രവി ശന്ത ഹൈക്ലൂ, സംഭാഷണം രഘു നിഡുവള്ളി, ഡോ. രവിവർമ്മ, വിക്രം എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫി. ചിത്രത്തിൽ യോഗിരാജാണ് വസ്ത്രാലങ്കാരം.

ഭജരംഗി 2 കൂടാതെ തിലക്കിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഗോവിന്ദ ഗോവിന്ദ’,നാഗ ശേഖർ സംവിധാനം ചെയ്യുന്ന ‘ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം’ എന്നിവയാണ് ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്ന കന്നഡ ചിത്രങ്ങൾ. മലയാള സംവിധായകനായ സലാം ബാപ്പുവിന്റെ ആദ്യ തിരക്കഥ ചലച്ചിത്രമാണ് ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം.

Leave a Reply