“ബിലാൽ ഒരു സൂഫി സന്യാസിയായി മാറി എന്ന് ആരും വിചാരിക്കേണ്ട, ഇപ്പുറത്തെ വിവരദോഷികളെ തൃപ്തിപ്പെടുത്തുന്നതാണ് താല്പര്യം ബുദ്ധിജീവികളെയല്ല” അമൽ നീരദ് പറയുന്നു
1 min read

“ബിലാൽ ഒരു സൂഫി സന്യാസിയായി മാറി എന്ന് ആരും വിചാരിക്കേണ്ട, ഇപ്പുറത്തെ വിവരദോഷികളെ തൃപ്തിപ്പെടുത്തുന്നതാണ് താല്പര്യം ബുദ്ധിജീവികളെയല്ല” അമൽ നീരദ് പറയുന്നു

അമൽ നീരദ് എന്ന പേര് കേൾക്കുമ്പോൾക്കുമ്പോൾ തന്നെ ശരാശരി സിനിമ പ്രേമിയുടെ മനസ്സിൽ തെളിയുന്ന ചിത്രം ബിഗ് ബി ആയിരിക്കും. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് 2007ൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. വർഷങ്ങൾക്കിപ്പുറം ജീവിതത്തിലെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ടിട്ട് ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആരാധകർ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചിത്രത്തെക്കുറിച്ച് അമൽ നീരദ് നാളുകൾക്കു മുൻപു നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എസ്.എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷന് നൽകിയ അഭിമുഖത്തിനിടെയാണ് അമൽ നീരദ് ബിലാലിനെക്കുറിച്ചും തന്റെ പ്രേക്ഷക സങ്കല്പത്തെക്കുറിച്ചും തുറന്നു പറഞ്ഞത്. ബിലാലിന്റെ രണ്ടാംഭാഗമായ ചിത്രത്തിൽ എന്തെങ്കിലും സർപ്രൈസ് ഞങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ടോ എന്നാൽ ചോദ്യത്തിന് മറുപടി നൽകിയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അമൽ നീരദിന്റെ വാക്കുകൾ ഇങ്ങനെ; “എന്നെ സംബന്ധിച്ച് രണ്ട് രീതിയിലുള്ള കാര്യങ്ങളുണ്ട്. അത് മുഴുവൻ സർപ്രൈസുകൾ ആണെങ്കിൽ ഈ പറയുന്നതു പോലെ, എനിക്ക് അറിയാവുന്ന ഒരു റിയാലിറ്റി ആണ്. മുഴുവൻ സർപ്രൈസാണെങ്കിൽ… ബിലാല് ശരിക്കും നല്ല ആളായി മാറിയിപ്പോൾ പുള്ളി സൂഫി സന്യാസിയൊക്കെയായി ഇപ്പോൾ കുറച്ച് അഹിംസാ വാദത്തിൽ ഒക്കെയാണ് ഉള്ളി നിൽക്കുന്നത് എന്നാണെങ്കിൽ ഭയങ്കര സർപ്രൈസ് ആയിരിക്കും.

അപ്പോൾ ആ സർപ്രൈസ് എത്രപേർക്ക് കാണണം എന്നുള്ളതാണ്. ഞാൻ അതിന്റെ പ്രൊഡ്യൂസർ കൂടി ആയതുകൊണ്ട് ആർ സർപ്രൈസ് എത്രപേർക്ക് കാണണം എന്നുള്ളതാണ് കാര്യം. ഇനി അങ്ങനത്തെയുള്ള സർപ്രൈസുകൾ സോഷ്യൽ മീഡിയയിലെ ബുദ്ധിജീവികൾ ആയിട്ടുള്ള ഒരു കൂട്ടം ആളുകൾക്കും ഇതേപോലെ ഫിലിം പഠിക്കുകയും സിനിമയിൽ അസിസ്റ്റ് ചെയ്യുകയും ഒക്കെ ചെയ്യുന്ന വളരെ ബുദ്ധിജീവികൾ ആയിട്ടുള്ള കൂട്ടത്തിന് അത്തരം സർപ്രൈസുകൾ ഭയങ്കര ഇഷ്ടം ആയിരിക്കും. പക്ഷേ അത്തരം സർപ്രൈസുകൾ ബഹുഭൂരിപക്ഷത്തിന് ഒരു രീതിയിലും, ബിലാൽ അഹിംസാവാദി ആണെന്ന് പറയുമ്പോൾ അവർ അതുമായി കണക്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.

വലിയ നന്മ ഒക്കെ ആയിരിക്കും പക്ഷേ, ഇപ്പുറത്ത് ഉള്ള ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകർക്ക് കാണണ്ടത് അത് തന്നെയായിരിക്കും. അവർക്ക് കാണേണ്ടത് പത്ത് വർഷത്തിനുശേഷം അതുതന്നെ എങ്ങനെയാണ് വീണ്ടും ഇത് പാക്കേജ് ചെയ്യുന്നത് എന്നാണ്. അപ്പോൾ ഞാൻ എന്തായാലും സോഷ്യൽ മീഡിയയിലെ 150 ബുദ്ധിജീവികളെ തൃപ്തിപ്പെടുത്തണം എന്ന് ഞാൻ വിചാരിക്കുന്നില്ല. എന്റെ ഒരു സിനിമയിലും ഞാൻ വിചാരിക്കുന്നില്ല. എനിക്ക് ഇപ്പുറത്തെ വിവരദോഷികളെ തൃപ്തിപ്പെടുത്തുന്നതാണ് താല്പര്യം.

Leave a Reply