ജയറാമിന് വെച്ചിരുന്ന പല റോളുകളും ദിലീപ് കൊണ്ടു പോയോ..?? ജയറാമിന്റെ മറുപടി ഇങ്ങനെ
1 min read

ജയറാമിന് വെച്ചിരുന്ന പല റോളുകളും ദിലീപ് കൊണ്ടു പോയോ..?? ജയറാമിന്റെ മറുപടി ഇങ്ങനെ

മലയാള സിനിമയിൽ ടൈമിങ്ങിനു ചിരിപ്പിക്കുന്ന എത്ര നടന്മാർ ഉണ്ട്, അത്തരം നടന്മാരിൽ ജയറാം,ദിലീപ് കൂട്ടുകെട്ട് കാണാൻ സാധിക്കും. മിമിക്രിയിലൂടെ സിനിമയിൽ എത്തിയവരാണ് ഇരുവരും. പിന്നീടങ്ങോട്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറി ജയറാം.എന്നാലും ചില ജയറാം ചിത്രങ്ങൾ പരാജയപെട്ടിരുന്നു. ജയറാം ആരാധകർ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു. ആ സമയത്തായിരുന്നു ജയറാം വേണ്ടന്നു വെച്ച സിനിമയിൽ ചരിത്ര വിജയം നേടികൊണ്ട് ദിലീപ് ആ ചിത്രത്തിൽ അഭിനയിച്ചത്. മിമിക്രി ലോകത്തുനിന്നും തന്നെ സിനിമയിലെത്തിച്ചത് ജയറാം ആണെന്ന് ദിലീപു തന്നെ മുന്നേ പറഞ്ഞിട്ടുണ്ട്. എന്നാൽ ദിലീപ് വന്നതിനുശേഷമാണ് അവസരങ്ങൾ ജയറാമിന് നഷ്ടപ്പെട്ടത് എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതേക്കുറിച്ച് പല സംവിധായകരും തുറന്നു പറഞ്ഞിട്ടുണ്ട്. ജയറാം തന്നെ ഇക്കാര്യം ഒരു അഭിമുഖത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ വളരെ പെട്ടെന്നാണ് ദിലീപ് മലയാളം സിനിമയിലെ മുൻനിര നായകനായി വളർന്നത്. സ്വന്തം മാർക്കറ്റിങ് ചെയ്യാൻ കഴിയുന്നതാണ് ദിലീപിന് വലിയ നേട്ടമുണ്ടാക്കിയത്. മമ്മൂട്ടിയും മോഹൻലാലും അത് ദിലീപിനെ കണ്ടാണ് പഠിച്ചത് എന്ന് പല സംവിധായകരും വെളിപ്പെടുത്തിയിട്ടുണ്ട്. ജയറാമിന് വേണ്ടി കാത്തിരുന്ന പല ചിത്രങ്ങളും ദിലീപ് സ്വന്തമാക്കി എന്നുള്ള പല വാർത്തകളും പ്രചരിച്ചിരുന്നു. അതിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്നായിരുന്നു ജയറാമിനോട് അഭിമുഖത്തിൽ ചോദിച്ചത്. വളരെ രസകരമായ മറുപടിയായിരുന്നു ജയറാം നൽകിയത്

“ഏയ്‌ എനിക്ക് അതൊന്നും തോന്നിട്ടില്ല. അതൊക്കെ അവൻ ചെയുന്ന ടൈപ്പ് ഓഫ് ക്യാരക്റട്ടെസ് ആണ് അതൊന്നും ഞാൻ ചെയ്താൽ നന്നാവില്ല. അവന്റ ബോഡി സ്ട്രക്ച്വറും സംഗതികളുമൊക്കെ വേറെയാണ്. ഇപ്പൊൾ മുടി നീട്ടിവളർത്തി പോട്ടൊക്കെ തൊട്ട് ചാന്ത്പൊട്ടിൽ ഞാൻ നടന്നാൽ….ആൾക്കാർ സമ്മതിക്കുമൊ കൂവും ആളുകൾ” എന്നാണ് മറുപടിയായി നൽകിയത്.

Leave a Reply