ഒടുവിൽ പൃഥ്വിരാജിന്റെ ആ തമാശ കാര്യമായി,പട്ടാളം വളഞ്ഞു;പ്രമുഖ നിർമാതാവ് വെളിപ്പെടുത്തുന്നു
1 min read

ഒടുവിൽ പൃഥ്വിരാജിന്റെ ആ തമാശ കാര്യമായി,പട്ടാളം വളഞ്ഞു;പ്രമുഖ നിർമാതാവ് വെളിപ്പെടുത്തുന്നു

2015 ൽ മേജർ രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പിക്കറ്റ് 43’. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. ചിത്രീകരണത്തിനിടെ പൃഥ്വിരാജ് ഒപ്പിച്ച ഒരു തമാശ പിന്നീട് അത് കാര്യമായതിന്റെയും കഥയാണ് പങ്കുവെച്ചിരിക്കുന്നത്. പട്ടാള കഥ പറഞ്ഞ്പിക്കറ്റ് 43 യുടെ ചിത്രീകരണം കാശ്മീരിൽ ആയിരുന്നു. അവിടെ വെച്ചായിരുന്നു സംഭവം നടന്നത്. മാസ്റ്റർ ബീൻ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിലായിരുന്നു ബാദുഷ ഇതേക്കുറിച്ച് പറഞ്ഞത്.ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

” കാശ്മീരിലെ ഏറ്റവും അപകടം പിടിച്ച ഭാഗമായ സോഫിയാനിലായിരുന്നു പിക്കറ്റ് 43 ഷൂട്ട് ചെയ്തത്. പലപ്പോഴും നുഴഞ്ഞുകയറ്റം ഉണ്ടാകുന്ന പ്രദേശം. ഷൂട്ടിങ്ങിന് പോയിരുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നു. ഷൂട്ട് നടന്നിരുന്നത് താഴെ മഞ്ഞിൽ ആയിരുന്നു. ഞാൻ ചുറ്റും കാര്യങ്ങളും ഒക്കെയുള്ളതിനാൽ റെയിഞ്ച് മുകളിൽ ആണ് ഉണ്ടാവുക. രണ്ട് കിലോമീറ്റർ മുകളിൽ ആയിരിക്കും ഉണ്ടാവുക. ഒരു ദിവസം എനിക്ക് വയർലെസിൽ പൃഥ്വിരാജിനെ ഒരു സന്ദേശം വന്നു. ‘ബാദുഷ റൂമിൽ നിന്ന് പുറത്തിറങ്ങരുത് ഇവിടെ മൊത്തം മറ്റവർ വളഞ്ഞിരിക്കുകയാണ്’സൂക്ഷിക്കണം പുറത്തിറങ്ങരുത്. എന്നായിരുന്നു പറഞ്ഞത്. ഇത് തമാശയ്ക്ക് വേണ്ടി എല്ലാവരുംകൂടി ചെയ്തതാണ് എന്ന് പറയുന്നു.

കുറെ നേരം ഞാൻ ആ റൂമിൽ തന്നെ ഇരുന്നു. ഉച്ചയായപ്പോഴേക്കും പറ്റിച്ചതായിരുന്നു എന്ന് അവർ പറഞ്ഞു. അങ്ങനെ ഞങ്ങൾ പുറത്തുവന്നു, പെട്ടെന്ന് ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു പ്രദേശം മൊത്തം പട്ടാളം വളഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്നത് അവർ അറിയിക്കുന്നില്ല. എല്ലാം കഴിഞ്ഞപ്പോൾ ബ്രിഗേഡിയർ വന്നു. അദ്ദേഹം മേജറുടെ സുഹൃത്താണ്, ചെറിയൊരു പ്രശ്നമുണ്ട്. ഇതിനകത്ത് ആളു കയറിയിട്ടുണ്ട് എന്ന് പറഞ്ഞു. നമ്മൾ തമാശയ്ക്ക് പറഞ്ഞത് സത്യത്തിൽ സംഭവിച്ചു. പൃഥ്വിരാജ് തമാശയ്ക്ക് പറഞ്ഞതായിരുന്നു പക്ഷേ അത് സംഭവിച്ചു. നമ്മളെക്കാൾ നമ്മൾ കൊണ്ടുപോയ ആൾക്കാരെ കുറിച്ചായിരുന്നു നമ്മുടെ ടെൻഷനെന്നും ബാദുഷ പറഞ്ഞു.

Leave a Reply