ദിലീപ്-ബി.ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും  ഒപ്പം ഉദയകൃഷ്ണയും അണിയറയിൽ ഒരുങ്ങുന്നത് മാസ്സ് എന്റർടൈൻമെന്റ്
1 min read

ദിലീപ്-ബി.ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒപ്പം ഉദയകൃഷ്ണയും അണിയറയിൽ ഒരുങ്ങുന്നത് മാസ്സ് എന്റർടൈൻമെന്റ്

വളരെ പ്രതീക്ഷയോടെ ആരാധകർ ഉറ്റുനോക്കുന്ന നിരവധി ദിലീപ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നാദിർഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രവും റാഫിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വോയിസ്‌ ഓഫ് സത്യനാഥൻ’ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും ആരാധകരെ ആവേശഭരിതരാക്കി കൊണ്ട് ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നു. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ ദിലീപ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ‘ആറാട്ട്’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം ആയിരിക്കും ദിലീപ് ചിത്രത്തിന്റെ പണിപ്പുരയിലേക്ക് അദ്ദേഹം കടക്കുക. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ള ഉദയ്കൃഷ്ണ ആണ് ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത്. ‘ബാലൻ വക്കിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ദിലീപ് ചിത്രമായിരിക്കുമിത്. ഉദയകൃഷ്ണ തിരക്കഥ എഴുതിയിട്ടുള്ള എല്ലാ ചിത്രങ്ങളും നായക പ്രാധാന്യമുള്ള മാസ് ആക്ഷൻ ചിത്രങ്ങൾ ആയതുകൊണ്ട് തന്നെ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ ദിലീപ് ചിത്രവും ഒരു മാസ് എന്റെർറ്റൈൻമെന്റ് ചിത്രമായിരിക്കും എന്ന് തന്നെയാണ് ഏവരും കരുതുന്നത്. നീണ്ട നാളുകളുടെ ഇടവേളയ്ക്ക് ശേഷം ദിലീപിനെ ഒരു മാസ് റോളിൽ കാണാൻ കഴിയുമെന്ന് വലിയ പ്രതീക്ഷയിലാണ് ആരാധകർ.

കൊറോണാ പ്രതിസന്ധി മറികടന്ന് സജീവമാകാൻ പോകുന്ന മലയാളസിനിമയിൽ ശക്തമായ സാന്നിധ്യമാകാൻ തന്നെ ദിലീപ് തയ്യാറെടുക്കുകയാണ്. ഒടുവിലിപ്പോൾ പ്രഖ്യാപിക്കപ്പെട്ട ബി.ഉണ്ണികൃഷ്ണൻ ചിത്രം ഒരു സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നതുമില്ല. സമൂഹമാധ്യമങ്ങളിൽ ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ദിലീപ് ചിത്രത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply