300-ൽ പരം തീയേറ്ററുകളിൽ ‘അജഗജാന്തരം’ ഉടൻ റിലീസിന്; സെൻസർ ബോർഡ് നൽകിയത് U/A സർട്ടിഫിക്കറ്റ്
1 min read

300-ൽ പരം തീയേറ്ററുകളിൽ ‘അജഗജാന്തരം’ ഉടൻ റിലീസിന്; സെൻസർ ബോർഡ് നൽകിയത് U/A സർട്ടിഫിക്കറ്റ്

സിനിമ വ്യവസായം അതിന്റെ തീയേറ്റർ സാധ്യതകൾ നിലനിർത്തിക്കൊണ്ട് തന്നെ വീണ്ടും സജീവമാകുമെന്ന് മന്ത്രി സജി ചെറിയാൻ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. ഇതോടെ മുഖ്യധാരാ റിലീസുകൾ ഓരോന്നായി പ്രഖ്യാപിക്കപ്പെട്ടു വരികയാണ്. കൂടുതൽ സിനിമാപ്രേമികൾക്ക് ഏറെ ആവേശം നൽകുന്ന റിലീസ് പ്രഖ്യാപനമാണ് ആന്റണി പെപ്പെ നായകനാകുന്ന ‘അജഗജാന്തരം’ എന്ന ചിത്രം. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഒഴുക്കിക്കൊണ്ട് മലയാളസിനിമയിലേക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ച ടിനു പാപ്പച്ചൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന് സെൻസർ ബോർഡ് അംഗീകാരം ലഭിച്ചിരിക്കുകയാണ്. U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.ചിത്രം 300-ൽ പരം തീയേറ്ററുകളിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണെന്ന് ആൻ്റണി പെപ്പെ, തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ദീർഘനാളായി തിയേറ്ററിൽ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ മികച്ച തിയേറ്റർ അനുഭവമായിരിക്കും അജഗജാന്തരം നൽകുമെന്ന് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ടിനു പാപ്പച്ചൻ – ആന്റണി വർഗീസ് ഹിറ്റ് കൂട്ടുകെട്ടിൽ തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഒരു ഉത്സവത്തിന്റെ വലിയ പ്രതീതി നൽകുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു.


ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം.ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്‌.

Leave a Reply