“മോഹൻലാലിന്റെ അഭിനയസിദ്ധി ഞാൻ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെയായിരുന്നു കാരണം… ” സത്യൻ അന്തിക്കാട് പറയുന്നു
1 min read

“മോഹൻലാലിന്റെ അഭിനയസിദ്ധി ഞാൻ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെയായിരുന്നു കാരണം… ” സത്യൻ അന്തിക്കാട് പറയുന്നു

പ്രേക്ഷകർ എന്നും നെഞ്ചിലേറ്റിയ ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ട്. മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ ഹിറ്റാക്കിയ സംവിധായാകാൻ കൂടിയാണ്. 1984 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അപ്പുണ്ണി’ പ്രശസ്ത സാഹിത്യകാരൻ വികെഎൻ തിരക്കഥയെഴുതിയ ഒരേയൊരു മലയാളചലച്ചിത്രം കൂടിയാണ്. മോഹൻലാൽ ചിത്രത്തിൽ പ്രതിനായക റോളിലാണ് അഭിനയം കാഴ്‌ചവെച്ചത്.’അപ്പുണ്ണി എന്ന സിനിമ ചെയുമ്പോൾ ആയിരുന്നു മോഹൻലാലിന്റെ അഭിനയ സിദ്ധി ഞാൻ തിരിച്ചറിയുന്നത്.

ലാലിനോട് ഞാൻ പറഞ്ഞു മേനോൻ മാഷ് വളരെ വൃത്തിയുള്ള ഒരാളാണ്. വെള്ളേം വെള്ളേം മാത്രമേ ധരിക്കുകയൊള്ളു എന്നൊക്കെ. എപ്പോഴും പോക്കറ്റിൽ കുറച്ചു രൂപ ഉണ്ടാവും ഒരു പത്തിന്റെയോ ഇരുപതിന്റെയോ നോട്ടുകൾ. എന്തു ചെയ്യുമ്പോഴും വളരെ വൃത്തിയുള്ള ഒരാളാണ് അത്രമാത്രമേ ഞാൻ മോഹൻലാലിനോട് പറഞ്ഞിട്ടുള്ളൂ. ആ സിനിമ കാണുമ്പോൾ അറിയാം ഒരു ചായക്കടയിൽ വരുന്നതും മുണ്ട് ഉടുക്കുന്നതും പഴം ഉരിയുന്നതും ചായ കുടിക്കുന്നതും അങ്ങനെ എന്തു ചെയ്യുമ്പോഴും ഒരു വൃത്തി ഉണ്ടാകും. വൈറ്റ് കോളർ മാൻ ആണ് അതിൽ. ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് മോഹൻലാൽ ഒരു അപാര സാധ്യതയുള്ള നടൻ ആണല്ലോ എന്നു ഞാൻ തിരിച്ചറിഞ്ഞത് എന്നും മനസിലാക്കിയത്. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ മനസ്സിലാക്കിയ സാഹചര്യത്തെക്കുറിച്ച് സത്യനന്തിക്കാട് വെളിപ്പെടുത്തിയത്.

 

Leave a Reply