വൈറലായ മോഹൻലാലും അംബാസിഡർ കാറും, ചിത്രം; കാറിനു പിന്നിൽ വലിയൊരു കഥയുണ്ട്, സവിശേഷതകളെ കുറിച്ച് ഷൺ മുഖം പറയുന്നു

മോഹൻലാൽ എന്ന താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു വ്യക്തിയാണ്. തന്റെ ആരാധകർക്കായി ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ വാഹനത്തിന്റെ ചിത്രം തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. 35 വർഷമായി മോഹൻലാലിന്റെ കൂടെ ഉള്ള വാഹനമാണ്. അംബാസഡർ കാറിന്റെ അടുത്തു നിൽക്കുന്ന ചിത്രമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ടു ദിവസം മുന്നേ മോഹൻലാൽ പുറത്തുവിട്ടത്. ഇളം നീല നിറത്തിലുള്ള കെസിടി 4455 എന്ന നമ്പറുള്ളതായിരുന്നു കാർ. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. മോഹൻലാൽ സ്വന്തമാക്കിയ ആദ്യ വാഹനമാണിത്. ഇദ്ദേഹം ഈ വാഹനം സ്വന്തമാക്കിയിട്ട് 35 വർഷത്തോളമായി. ഇപ്പോൾ ഈ കാറിന്റെ പ്രത്യേകതകളും മറ്റും കേരളകൗമുദി ഓൺലൈനിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാലിന്റെ കുടുംബത്തിന്റെ സാരഥിയായ ഷൺമുഖം പറയുന്നു.

വാങ്ങിച്ചത് എവിടെ നിന്നെന്നറിയില്ല. പണി ചെയ്തത് ചെന്നൈയിലാണ്. ആ വണ്ടി മൂന്നര ലക്ഷം കിലോമീറ്റർ വരെ ഓടിച്ചു. അതുകഴിഞ്ഞ് അതിന് വേറെ പണിയൊന്നും ഉണ്ടായിട്ടില്ല. അത് പ്രത്യേക വണ്ടിയാണ്. അംബാസിഡർ ആണെങ്കിലും റെഡ് എൻജിൻ എന്ന് പറഞ്ഞൊരു എൻജിൻ ഉണ്ട്. അതിന് മറ്റെന്തിനേക്കാളും കുറച്ചുകൂടെ പവർ കൂടുതലായിരിക്കും. പിന്നെ ഫസ്റ്റ് ക്വാളിറ്റി ആയിരിക്കും. അങ്ങനെ എന്തൊക്കെയോ ഉണ്ടെന്നു തോന്നുന്നു. വാഹനം ഏസിയാണ്. അത് ചെന്നൈയിൽനിന്ന് ചെയ്തതാണ്. 1984 ലായിരുന്നു ഇത് വാങ്ങിയത് മോഹൻലാലിന്റെ ഫസ്റ്റ് കാറായിരുന്നു. പൂജപ്പുരയിലെ വീട്ടിലാണ് ഇപ്പോൾ വണ്ടി ഉള്ളതെന്നും ഷണ്മുഖൻ പറയുന്നു.

Related Posts

Leave a Reply