fbpx
Latest News

‘കുടിക്കാത്ത മമ്മൂട്ടിയുടെ പേരിൽ കുപ്പി വാങ്ങി കൂട്ടി, വർഷങ്ങൾക്കുമുമ്പുള്ള ചതി’ വെളിപ്പെടുത്തലുമായി മുകേഷ്

കഴിഞ്ഞ ദിവസമാണ് നടൻ മുകേഷ് തന്റെ ‘മുകേഷ് സ്പീക്കിംഗ്’ എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മുകേഷിന്റെ യൂട്യൂബ് ചാനലിനെ പരിചയപ്പെടുത്തുകയും ചെയ്തു. മമ്മൂട്ടിയുമായുള്ള ഒരു സംഭവത്തെ കുറിച്ചാണ് മുകേഷ് തന്നെ ആദ്യ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. രസകരമായ മുകേഷിന്റെ വെളിപ്പെടുത്തിയാൽ ഇതിനോടകം ആരാധകരും മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. മുകേഷിന്റെ വാക്കുകളിങ്ങനെ; “സൈന്യം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. രാജ്യത്തിന്റെ വിവിധ പട്ടാള ക്യാമ്പുകളിലാണ് ഷൂട്ടിംഗ്. എല്ലായിടത്തും വളരെ മികച്ച സ്വീകരണം. ഒരിടത്ത് ഉയർന്ന ഉദ്യോഗസ്ഥൻ ഒരു മലയാളിയായിരുന്നു. മമ്മൂട്ടിയെ കണ്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷം. എന്താവശ്യത്തിനും മറ്റൊരു മലയാളി ഉദ്യോഗസ്ഥനെയും അദ്ദേഹം ഏർപ്പെടുത്തി. അങ്ങനെ പോകുമ്പോഴാണ് പട്ടാള സാധനങ്ങൾക്ക് വളരെ കുറവാണെന്ന് അറിയുന്നത്. ഒപ്പം അഭിനയിക്കുന്ന താരങ്ങളുടെ അടക്കം നിർബന്ധത്തിനു വഴങ്ങി ഉദ്യോഗസ്ഥനോട് മദ്യം വാങ്ങുന്ന കാര്യം പറഞ്ഞു. കേട്ടപ്പോൾ തന്നെ അദ്ദേഹം ആവേശത്തോടെ ഞങ്ങൾക്ക് കുപ്പി എത്തിച്ചു 300 രൂപ അന്ന് പുറത്തു വിലയ്ക്കുള്ള സാധനം അവിടെ 100 രൂപയ്ക്ക് കിട്ടും അതോടെ അതു പതിവാക്കി. സംശയം തോന്നാതിരിക്കാൻ ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂട്ടിയുടെ പേരും അതിൽ പിടിച്ചിട്ടു.

മമ്മൂക്കയും കഴിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഉദ്യോഗസ്ഥനും വലിയ സന്തോഷം. എന്നും വന്ന അദ്ദേഹം മമ്മൂട്ടിയോട് ചോദിക്കും എങ്ങനെയുണ്ടായിരുന്നു സാർ ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങ്ങിനെ പറ്റി ആണ് എന്ന് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും. അങ്ങനെ കുറേ ദിനങ്ങൾ ഒടുവിൽ ഷൂട്ടിംഗ് തീരുന്ന ദിനം ഉദ്യോഗസ്ഥൻ വന്ന് ചോദിച്ചു ‘കുപ്പി തന്നിടട്ടെ’ മമ്മൂക്കയുടെ കാറിൽ വച്ചേക്കാം, അതുകേട്ടപ്പോൾ എനിക്ക് ഒന്ന് വേണമെന്നുണ്ട് മമ്മൂക്ക അറിയാതെ പണി ഒപ്പിക്കണം. ഞാൻ മമ്മൂക്കയുടെ അടുത്തുചെന്നു മമ്മൂക്ക ഇവിടെ മിക്സ് ഒക്കെ വലിയ വില കുറവാണ് ഞാനൊന്നു വാങ്ങിയാലോ എന്ന് ആലോചിക്കുന്നു,

ആ ഉദ്യോഗസ്ഥൻ കാറിൽ കൊണ്ട് വച്ചേക്കാം എന്ന് പറയുന്നുണ്ട് മമ്മൂക്ക വേണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഞാൻ പറഞ്ഞു. വിവിധ രാജ്യങ്ങളുടെ 200ലേറെ മിക്സികൾ ഉള്ള ആളാണ് അദ്ദേഹമെന്ന്. അപ്പോൾ മമ്മൂട്ടി പറഞ്ഞു 200 ഒന്നും പറയണ്ടായിരുന്നു നിനക്ക് വേണമെങ്കിൽ വാങ്ങിച്ചോ. അങ്ങനെ ആ ഉദ്യോഗസ്ഥൻ എനിക്ക് കുപ്പി വാങ്ങി കാറിൽ വച്ച് തന്നുവിട്ടു. ഇന്ന് ഇതിലൂടെ ആവാം മമ്മൂട്ടി അന്ന് നടന്ന ചതികളുടെ സത്യം അറിയുന്നത്. ഉദ്യോഗസ്ഥൻ എന്നും വന്നു മമ്മൂട്ടിയോട് ചോദിക്കുമ്പോൾ സിനിമയെക്കുറിച്ചാണ് എന്ന് അദ്ദേഹം കരുതി പോന്നതാണ്. അതാണ് മമ്മൂട്ടി. സിനിമയാണ് അദ്ദേഹത്തിന് എല്ലാം. ക്ഷമിക്കണം മമ്മൂക്ക” മുകേഷ് തുറന്നു പറയുന്നു.

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.