സായ് പല്ലവി  ചിത്രം ആദ്യദിനം കളക്ഷൻ നേടിയത് ’10 കോടി’, ഞെട്ടലോടെ ആരാധകർ
1 min read

സായ് പല്ലവി ചിത്രം ആദ്യദിനം കളക്ഷൻ നേടിയത് ’10 കോടി’, ഞെട്ടലോടെ ആരാധകർ

സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ ശ്രദ്ധേയയായ നർത്തകിയായിരുന്നു സായ് പല്ലവി. പിന്നീട് 2008ലെ തമിഴ് ചിത്രമായ ധൂം ധാം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി അഭിനയ രംഗത്തെത്തുന്നത്. 2015ലെ അൽഫോൺസ് പുത്രൻ സംവിധാനം നിർവഹിച്ച മലയാള സിനിമയായ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ച നായികയാണ് സായ് പല്ലവി. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയും ചെയ്‌തു. കലി, എൻജികെ എന്നീ സിനിമകളിലും മറ്റന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിക്കു മുന്നിൽ അടഞ്ഞുകിടന്ന തീയേറ്ററുകൾ ആന്ധ്രയിലും തെലുങ്കാനയിലും വീണ്ടും സജീവമാവുകയാണ്. കോവിഡ്‌ രണ്ടാം തരംഗത്തിനുശേഷം തിയേറ്ററുകളിൽ ആഘോഷമാക്കുകയാണ് സായ്പല്ലവി,നാഗചൈതന്യ നായികാ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമായ “ലൗ സ്റ്റോറി”. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകൾ എല്ലാം ഹൗസ് ഫുൾ പ്രദർശനവുമായി മുന്നേറുകയാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് ലൗ സ്റ്റോറി. ആന്ധ്ര, തെലുങ്കാന എന്നിവടങ്ങളിലായി ആദ്യദിന പ്രദർശനത്തിനു തന്നെ 10 കോടിയാണ് ചിത്രം നേടിയത്. തെലുങ്ക് ചിത്രമായ ലൗ സ്റ്റോറി സംവിധാനം ചെയ്യുന്നത് ശേഖർ കമ്മൂലയാണ്. ചിത്രത്തിൽ ദേവയാനി, രാജ് കനകാല, ഈശ്വരി റാവു എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Leave a Reply