മോഹൻലാലിനെ സൂക്ഷിക്കണം ഭാവിയിൽ അവൻ എനിക്ക് ഒരു ഭീഷണിയാവും; മമ്മൂട്ടിയുടെ ദീർഘവീക്ഷണം
1 min read

മോഹൻലാലിനെ സൂക്ഷിക്കണം ഭാവിയിൽ അവൻ എനിക്ക് ഒരു ഭീഷണിയാവും; മമ്മൂട്ടിയുടെ ദീർഘവീക്ഷണം

മലയാള സിനിമയുടെ ഉയർച്ചയ്ക്ക് നെടുംതൂണായി മാറിയ രണ്ട് താരങ്ങൾ മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും നാൾവഴികൾ പരിശോധിക്കുമ്പോൾ ആരോഗ്യപരമായ മത്സരങ്ങളും ബോക്സ് ഓഫീസ് പോരാട്ടങ്ങളും റെക്കോർഡ് നേട്ടങ്ങളും ഇരു സൂപ്പർതാരങ്ങൾക്ക് ഇടയിലും ഉണ്ടായിട്ടുണ്ട്. മോഹൻലാൽ സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ മമ്മൂട്ടി സിനിമയിൽ എത്തുകയും നായകനായി തിളങ്ങുകയും ചെയ്തിരുന്നു. എന്നാൽ മോഹൻലാൽ വൈകിയാണ് സിനിമയിൽ എത്തിയത് എന്ന് മാത്രമല്ല വില്ലനായാണ് അദ്ദേഹം ആദ്യഘട്ടങ്ങളിൽ സിനിമകളിൽ സജീവമാകുന്നത്. സംഭവബഹുലമായ സിനിമാജീവിതത്തിന് തുടക്കം കുറിക്കുന്ന കാലയളവിൽ തന്നെ നടൻ മമ്മൂട്ടി മോഹൻലാൽ വലിയ ഒരു താരം ആകുമെന്നും ഭാവിയിൽ തനിക്ക് ഒരു വെല്ലുവിളി ഉയർത്തുന്ന നിലയിലേക്ക് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട് എന്ന നടൻ ശ്രീനിവാസൻ വെളിപ്പെടുത്തുന്നു. വളരെ വർഷങ്ങൾക്കു മുമ്പ് ശ്രീനിവാസൻ മമ്മൂട്ടി പറഞ്ഞ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. കൈരളി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മമ്മൂട്ടി മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്ത് മോഹൻലാലിനെ കുറിച്ച് നടത്തിയ ഒരു ചെറിയ ദീർഘവീക്ഷണത്തോടെ കുറിച്ച് വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “മമ്മൂട്ടി അപ്പോൾ നായകനായി തിളങ്ങി നിൽക്കുകയാണ്. മോഹൻലാൽ കുറേ ചിത്രങ്ങളിൽ കൂടി വില്ലനായി തുടർന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം മദിരാശിയിലെ ന്യൂ ഗുഡ് ലാൻഡ് ഹോട്ടലിൽ വെച്ച് മമ്മൂട്ടി എന്നോട് പറഞ്ഞു ആ വിദ്വാനെ കുറച്ചു കൂടി സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഞാൻ ചോദിച്ചു ആരെ, ‘ആ മോഹൻലാലിനെ അവനെ തന്നെ, അവൻ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണി ആവാനും സാധ്യതയുണ്ട്.’ മോഹൻലാൽ അന്ന് ഫുൾടൈം വില്ലനാണ് എന്നോർക്കണം. ആ സമയത്താണ് മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തോട് കൂടിയുള്ള ഈ കമന്റ്. അതിലെ അർത്ഥമെന്താണ് മമ്മൂട്ടി ചില്ലറക്കാരനല്ല അത്രതന്നെ”. ശ്രീനിവാസൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറയുന്നു.

Leave a Reply