ഒന്നര കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി മോഹൻലാൽ: താരത്തിനു അഭിനന്ദന പ്രവാഹം
1 min read

ഒന്നര കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി മോഹൻലാൽ: താരത്തിനു അഭിനന്ദന പ്രവാഹം

ജന്മദിനത്തോടനുബന്ധിച്ച് നടൻ മോഹൻലാൽ നൽകിയ സർപ്രൈസ് സമ്മാനത്തിൽ കൈയ്യടിച്ച് കേരളജനത. മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രിയിലേക്ക് എത്തിച്ചാണ് മോഹൻലാൽ തന്റെ ജന്മദിനം ആരാധകരുമൊത്ത് ആഘോഷമാക്കിയത്. കോവിഡ് വ്യാപനം അതിരൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവ്യാപകമായി ലോക് ഡോൺ പ്രഖ്യാപിച്ചിരിക്കുന്നതിന്നാലും ഇത്തവണ ആരാധകർ വലിയതോതിലുള്ള യാതൊരു ആഘോഷ പരിപാടിയും മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയിരുന്നില്ല. മെഡിക്കൽ ഉപകരണങ്ങളായ ഓക്സിജൻ കിടക്കകൾ, വെന്റിലേറ്ററുകൾ, എക്സറേ മെഷീൻ, ഐസിയു കിടക്കകൾ എന്നിവയാണ് മോഹൻലാൽ നൽകിയത്. ഏകദേശം ഒന്നരക്കോടി രൂപയോളം മുടക്കിയാണ് ഈ മെഡിക്കൽ ഉപകരണങ്ങൾ മോഹൻലാൽ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചിരിക്കുന്നത്. മോഹൻലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഴിയാണ് ഈ സഹായം മോഹൻലാൽ നൽകിയത്. വിശ്വശാന്തി ഫൗണ്ടേഷൻ ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രിക്ക് കൈമാറിയതായി വിവരം മോഹൻലാൽ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

മുമ്പ് നിരവധി സേവനങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിന് വിശ്വസ്തത ഫൗണ്ടേഷൻ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും വാർത്താ സമ്മേളനത്തിൽ മോഹൻലാൽ നൽകിയ ഈ വലിയ സംഭാവനെയെക്കുറിച്ച് പറയുകയും ചെയ്തു. അദ്ദേഹത്തിന് ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേരുവാൻ വേണ്ടി ഫോണിൽ വിളിച്ചപ്പോൾ ആണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത് എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply