“ദൈവത്തെ തള്ളി പറഞ്ഞുള്ള ഒരു വിജയവും എനിക്ക് വേണ്ട “.ഒന്നും ആവാത്ത കാലത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ മേലോട്ട് നോക്കിയാണ് പ്രാർത്ഥിക്കാറ്..” ജോണി ആന്റണി
1 min read

“ദൈവത്തെ തള്ളി പറഞ്ഞുള്ള ഒരു വിജയവും എനിക്ക് വേണ്ട “.ഒന്നും ആവാത്ത കാലത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ മേലോട്ട് നോക്കിയാണ് പ്രാർത്ഥിക്കാറ്..” ജോണി ആന്റണി

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ഒരു നടനും സംവിധായകനും ഒക്കെയാണ് ജോണി ആന്റണി. സംവിധായകനായി ആയിരുന്നു അദ്ദേഹം മലയാള സിനിമയിലേക്ക് എത്തിയിരുന്നത്. എങ്കിലും അദ്ദേഹത്തെ ഇപ്പോൾ ആളുകൾ കൂടുതൽ ആയി അരിയുന്നത് ഒരു നടൻ എന്ന നിലയിലാണ്. ഏതു കഥാപാത്രവും വളരെ പക്വതയോടെ മികച്ച രീതിയിൽ ചെയ്യാൻ സാധിക്കുന്ന ഒരു നടൻ തന്നെയാണ് ജോണി ആന്റണി. ഇട്ടിമാണി, ഹൃദയം തുടങ്ങിയ ചിത്രങ്ങളൊക്കെ ജോണി ആന്റണിയുടെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ചിലത് മാത്രമാണ്. സി ഐ ഡി മൂസ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ആയിരുന്നു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ജോണി ആന്റണിയ്ക്ക് സാധിക്കുകയും ചെയ്തു. അടുത്ത കാലത്ത് സി കേരളത്തിലെ ഒരു പരിപാടിയിലെത്തിയ ജോണി ആന്റണി താനിനി കഥാപാത്രറോളുകളിലേക്ക് കൂടി മാറുകയാണ് എന്ന് ആ വേദിയിൽ പറഞ്ഞിരുന്നു. ജോണിയുടെ ചിത്രങ്ങൾക്കെല്ലാം ഒരു സ്വാഭാവികത പ്രേക്ഷകർ കണ്ടിട്ടുണ്ടായിരുന്നു. ജോണി ആന്റണിയുടെ ഒരു പ്രസ്താവനയെ കുറിച്ചുള്ള കുറിപ്പാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു സിനിമ ഗ്രൂപ്പിലാണ് ഈ കുറിപ്പ് എത്തിയത്. ജോണി ആന്റണി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഈ കുറിപ്പിലുള്ളത്. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

“ദൈവത്തെ തള്ളി പറഞ്ഞുള്ള ഒരു വിജയവും എനിക്ക് വേണ്ട “.ഒന്നും ആവാത്ത കാലത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ മേലോട്ട് നോക്കിയാണ് പ്രാർത്ഥിക്കാറ്..””നമ്മൾ നന്ദിയുള്ളവൻ ആയിരിക്കണം മനുഷ്യരോടും ദൈവത്തിനോടും “.രണ്ട് പടം ഹിറ്റായാൽ അത് വരെ കത്തിച്ച മെഴുക് തിരികൾ, മെഴുകുതിരി കച്ചവടക്കാരൻ പട്ടിണി ആവാതിരിക്കാൻ ചെയ്‌യതാണ് എന്ന് പറയുന്ന സിനിമക്കാർക്ക് ഇടയിലെ സത്യസന്ധനായ മനുഷ്യൻ!

ഇങ്ങനെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. റിയാസ് വ്ലോഗ്സ് എന്ന അക്കൗണ്ടിൽ നിന്നാണ് ഇങ്ങനെയൊരു കുറിപ്പ് എത്തിയിരിക്കുന്നത്. ജോണി ആന്റണി എന്ന പച്ചയായ മനുഷ്യന്റെ വ്യക്തമായ നിഷ്കളങ്ക ഭാവം ആണ് ഇവിടെ മനസ്സിലാക്കാൻ സാധിക്കുന്നത്. താൻ വിശ്വസിക്കുന്ന ദൈവത്തെ മറന്നു കൊണ്ട് ഒന്നും താൻ ചെയ്യില്ലെന്ന് തന്നെയാണ് അദ്ദേഹം ഈ വാക്കുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.