ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്ക് ഉടൻ ; പിന്നാലെ കൊറിയന്‍, ജപ്പനീസ് ഭാഷകളിലേക്കും
1 min read

ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്ക് ഉടൻ ; പിന്നാലെ കൊറിയന്‍, ജപ്പനീസ് ഭാഷകളിലേക്കും

മലയാളത്തിലെ ഏറ്റവും ഹിറ്റായ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രമാണ് ദൃശ്യം ഇതിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുക്കാൻ കഴിഞ്ഞു.  മലയാളത്തില്‍ ഒടിടി റിലീസ് ചെയ്ത ദൃശ്യം രണ്ട്  ബോളിവുഡില്‍ റീമേക്ക് ചെയ്തപ്പോൾ തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്തു. അജയ് ദേവഗണ്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയമായിരുന്നു നേടിയത് . സിനിമയ്ക്ക് നേരത്തെ തന്നെ  സിംഹള, ഇന്തോനേഷ്യ, ചൈനീസ് ഭാഷകളില്ലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിത ചിത്രം കൂടുതൽ അന്തര്‍ദേശീയം ആകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത് .  ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. 

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്‍റെ ഒന്നാം ഭാഗതിന്റെയും രണ്ടാം ഭാഗത്തിന്റെയും ഇന്ത്യന്‍ ഇതര ഭാഷകളിലെ റീമേക്ക് അവകാശം ഇതിനോടകം തന്നെ പനോരമ സ്റ്റുഡിയോസ് വാങ്ങിയെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്  ട്വീറ്റ് ചെയ്തത്.  ഇംഗ്ലീഷ് റീമേക്ക് അവകാശവും, ഫിലിപ്പെന്‍ ഭാഷ അവകാശവും ഇതിൽ ഉൾപ്പെടുകയില്ല . കൂടാതെ ദൃശ്യം 2 ചൈനീസ് ഭാഷയില്‍ നിര്‍മ്മിക്കാനുള്ള അവകാശവും പനോരമ സ്റ്റുഡിയോസ് ഇതിനോടകം വാങ്ങിയിട്ടുണ്ട്. ഇതൊന്നും കൂടാതെ കൊറിയ, ജപ്പാന്‍, ഹോളിവുഡ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു വെന്നും  പനോരമ സ്റ്റുഡിയോസ്  പറയുന്നു. 

2013ലാണ്  ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തില്‍ റിലീസ് ചെയ്തത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിൽ ജോർജുകുട്ടി എന്ന സാധാരണക്കാരന്‍റെ കുടുംബത്തിന്റെ കഥയാണ് അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ചിത്രത്തിൽ പറയുന്നത്.  ഹിന്ദിയിൽ അജയ് ദേവ്ഗൺ, തമിഴിൽ കമൽഹാസൻ, തെലുങ്ക് വെങ്കിടേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. എല്ലാ ഭാഷയിലും വലിയ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. 2021 ല്‍ ഇറങ്ങിയ ദൃശ്യം 2 ന്‍റെ ഹിന്ദി, തെലുങ്ക് റീമേക്ക് ഇതിനകം വന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് വിദേശ റീമേക്കുകള്‍ ഒരുക്കുന്നത് . ഹിന്ദി റീമേക്ക് 250 കോടിയോളമാണ് ബോക്സ് ഓഫീസില്‍ നേടിയത് എന്നാണ് കണക്ക്.