‘തിരക്ക് കൂട്ടേണ്ട ക്രിസ്റ്റഫര്‍ കുറച്ച്കാലം തിയേറ്ററില്‍ തന്നെ കാണും’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘തിരക്ക് കൂട്ടേണ്ട ക്രിസ്റ്റഫര്‍ കുറച്ച്കാലം തിയേറ്ററില്‍ തന്നെ കാണും’; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ‘മാസ്സ് സിനിമയില്‍ മമ്മുക്കയെ കാണാന്‍ തിടമ്പേറ്റിയ ഒരു ആന ചന്തം തന്നെയാണെന്നും മലയാള സിനിമക്ക് അണിയാന്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണെന്നും അവസാനം വരെയും പ്രേക്ഷകനെ തിയറ്ററില്‍ പിടിച്ചിരുത്തുന്ന ത്രില്ലര്‍ ചിത്രം, ജസ്റ്റിന്‍ വര്‍ഗീസിന്റെ ബിജിഎം കലക്കി, മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ് എന്നെല്ലാമാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു ചെറിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘തിരക്ക് കൂട്ടേണ്ട ക്രിസ്റ്റഫര്‍ കുറച്ച്കാലം തിയേറ്ററില്‍ തന്നെ കാണും. പുള്ളി വെറുതെയൊന്നും പറയാറില്ല, ഭീഷ്മയുടെ സമയം പറഞ്ഞു ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്. ഉണ്ണി കൃഷ്ണന്‍ ഉദയ് കൃഷ്ണയുടെ തിരിച്ചുവരവ്. മെഗാസ്റ്റര്‍ വിളയാട്ടം എന്നായിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണ്. വിനയ് റായ് ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍, സൗണ്ട് ഡിസൈന്‍ നിധിന്‍ ലൂക്കോസ്, കളറിസ്റ്റ് ഷണ്‍മുഖ പാഡ്യന്‍, ഡി ഐ മോക്ഷ പോസ്റ്റ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ക്രിസ്റ്റഫറിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.