“അമൃതയെ താൻ വിവാഹം ചെയ്തിട്ടില്ല… പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ” : ഗോപി സുന്ദർ
1 min read

“അമൃതയെ താൻ വിവാഹം ചെയ്തിട്ടില്ല… പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ” : ഗോപി സുന്ദർ

വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ പല ഗാനങ്ങളും മലയാള സിനിമയിലെ ഹിറ്റ് ലിസ്റ്റുകളുടെ ഇടയിൽ ഇടം നേടിയിട്ടുണ്ട്.  ഗോപി സുന്ദർ മികച്ച ഗായകനും സംഗീത സംവിധായകനും ആണെന്ന് ഈ നാളുകൾ കൊണ്ട് തെളിയിച്ചു കഴിഞ്ഞതാണ് എന്നാൽ അതേ സമയം തന്നെ വിവാദങ്ങളുടെ നായകനായാണ് അദ്ദേഹം എപ്പോഴും ആരാധകർക്കിടയിൽ അറിയപ്പെടാറുള്ളത്. ഗോപി സുന്ദറിന് ആദ്യ  വിവാഹത്തിൽ രണ്ട് ആൺകുട്ടികൾ ഉണ്ട്. ഈ ബന്ധം വേർപെടുത്തിയ ശേഷം ആയിരുന്നു ഗോപി സുന്ദർ അഭയ ഹിരണ്മയി എന്ന ഗായികയുമായ പ്രണയത്തിലാകുന്നത്.

ഗോപി സുന്ദറിന്റെ മ്യൂസിക്ലൂടെ തന്നെ താരം ആരാധകർക്കിടയിൽ സുപരിചിത ആവുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ടായിരുന്നു. ആ സമയത്ത് തന്നെ പങ്കാളിയെക്കുറിച്ച് അഭിമാനത്തോടെ ആയിരുന്നു ഗോപിസുന്ദർ സംസാരിച്ചു കൊണ്ടിരുന്നത് എന്നാൽ എല്ലാം മാറി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. വലിയ സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റ് ഷോകളിലും ഗോപി സുന്ദർ ഒപ്പം അഭയ ഹിരണ്മയി യും തിളങ്ങിയിരുന്നു എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിഞ്ഞ ശേഷം ഗോപിസുന്ദർ അമൃതയും ആയി പ്രണയത്തിൽ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പളനിയിൽ വച്ച് ഇരുവരും വിവാഹിതരായി എന്ന വാർത്ത പുറത്തു വന്നിരുന്നു എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് ഗോപി സുന്ദർ.

തങ്ങൾ പ്രണയത്തിലാണ് എന്നാൽ ഇതുവരെ വിവാഹിതരായിട്ട് ഇല്ല എന്നാണ് ഗോപിസുന്ദർ പറയുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിൽ രണ്ടു പേരും കഴുത്തിൽ മാലയണിഞ്ഞ്, അമൃത സുരേഷ് നെറുകയിൽ സിന്ദൂര മണിഞ്ഞ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് കണ്ടത് മുതൽ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആണ് ഇരുവരും വിവാഹിതരായി എന്ന വാർത്ത പരന്നത്. തങ്ങൾ ഇരുവരും വിവാഹിതരായി എന്നു പറഞ്ഞ് പരത്തുന്ന വാർത്തകൾക്ക് സത്യാവസ്ഥ ഇല്ല എന്നാണ് ഗോപി സുന്ദർ തുറന്നു പറഞ്ഞിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗോപീ സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്ന വാർത്ത ആരാധകരെ ഇരുവരും അറിയിച്ചത്.