‘റോബിന് അത് സമ്മതമായിരുന്നില്ല’, ഇരുവരും തര്‍ക്കിച്ചാണ് ഫോണ്‍ കട്ട് ചെയ്തത്! പിന്നീട് ദില്‍ഷയുടെ ലൈവ് വരുന്നു.. അഭ്യൂഹങ്ങൾ ഇങ്ങനെ
1 min read

‘റോബിന് അത് സമ്മതമായിരുന്നില്ല’, ഇരുവരും തര്‍ക്കിച്ചാണ് ഫോണ്‍ കട്ട് ചെയ്തത്! പിന്നീട് ദില്‍ഷയുടെ ലൈവ് വരുന്നു.. അഭ്യൂഹങ്ങൾ ഇങ്ങനെ

ബിഗ് ബോസ് സീസണ്‍ ഫോര്‍ കഴിഞ്ഞതോടെ മലയാളികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റും കേള്‍ക്കുന്ന പേരാണ് ദില്‍ഷ-റോബിന്‍ എന്നത്. ഇരുവരുടേയും സൗഹൃദം സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ദില്‍ഷയോട് പ്രണയമാണെന്ന് റോബിന്‍ പല തവണ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും തനിക്ക് റോബിനോടുള്ളത് സൗഹൃദമാണെന്നാണ് ദില്‍ഷ വ്യക്തമാക്കിയത്. എന്നാല്‍ റോബിന്‍ ആരാധകരുടെ കാത്തിരിപ്പ് ഇരുവരുടേയും വിവാഹം എപ്പോഴാണെന്ന് അറിയാനാണ്. അത് മാത്രമല്ല, ബിഗ് ബോസില്‍ മത്സരിച്ച് ജയിച്ച് വന്ന ദില്‍ഷയോട് എല്ലാവരും ചോദിച്ച ഒരു ചോദ്യവും അത് തന്നെയായിരുന്നു. എല്ലാവരുടേയും ചോദ്യത്തിന് ഉത്തരമാണ് ദില്‍ഷ ഒടുവില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. പൊട്ടിക്കരഞ്ഞ് ലൈവില്‍ വന്ന ദില്‍ഷയെ അന്ന് എല്ലാവരും കണ്ടതാണ്. എന്നാല്‍ അങ്ങനെ ഒരു ലൈവില്‍ വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ദില്‍ഷ.

ബിഗ് ബോസില്‍ നിന്നും വിന്നറായി പുറത്തിറങ്ങിയ ദില്‍ഷയ്ക്ക് വന്‍ സ്വീകരണമാണ് റോബിന്റെ അടുത്തു നിന്നും ലഭിച്ചിരുന്നത്. അത് കഴിഞ്ഞ് റോബിന്‍ ദില്‍ഷയെ ഫോണ്‍ വിളിക്കുകയുണ്ടായി. ‘ നിന്നെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. നിന്റെ തീരുമാനത്തിനായി വെയ്റ്റ് ചെയ്യുന്നു. നിന്റെ ഫാമിലിയോട് ഞാന്‍ ചെറിയ സൂചനയൊക്കെ കൊടുത്തിട്ടുണ്ട്. അവര്‍ക്ക് ഒബ്ജക്ഷന്‍ ഒന്നുമില്ല. ഒരു നല്ല കരിയര്‍ എന്നെ കാത്തിരിക്കുകയാണ്. ഈ അവസരം എനിക്ക് ഉപയോഗിച്ചേ മതിയാകൂ. അതുകൊണ്ട് നമുക്ക് രണ്ട് പേര്‍ക്കും ഒരു പ്രസ്സ് മീറ്റ് നടത്തി നമ്മുടെ പ്രണയവും വിവാഹ കാര്യവും തീരുമാനിക്കണം. ഇങ്ങനെയൊക്കെയാണ് ദില്‍ഷയോട് റോബിന്‍ ഫോണ്‍ വിളിച്ച് പറഞ്ഞത് എന്നാല്‍ റോബിന്റെ ഈ നിര്‍ദ്ദേശം ദില്‍ഷയെ ഞെട്ടിച്ചു.

എന്നാല്‍ ദില്‍ഷ റോബിനോട് പറഞ്ഞ മറുപടി ഇങ്ങനെ… ഉടനടി വിവാഹ തീരുമാനമൊന്നും നടക്കില്ല. എനിക്ക് എന്റെ കരിയര്‍ നോക്കണ്ടേ. ഡോക്ടറുടെ ഭാര്യയായി ഒതുങ്ങാന്‍ തനിക്ക് ആവില്ല. നമുക്ക് നല്ല സുഹൃത്തുക്കളായി ഇങ്ങനെ തുടരാം. എന്നാല്‍ റോബിന് അത് സമ്മതമായിരുന്നില്ല. അങ്ങനെ ഇരുവരും തര്‍ക്കിച്ചാണ് ഫോണ്‍ വെച്ചതെന്നാണ് വിവിരം. അതിനു ശേഷം ദില്‍ഷ ലൈവില്‍ വരികയും റോബിനുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്തു. വിവാഹക്കാര്യം റോബിനുമായി സംസാരിച്ചെന്നും, തനിക്ക് റോബിനോട് ചെറിയ ഇഷ്ടമുണ്ടായിരുന്നെന്നും എന്നാല്‍ വിവാഹത്തിലേക്ക് കടക്കാന്‍ തനിക്ക് കുറച്ച് സമയം വേണമെന്നും, തനിക്ക് മനസ്സിലാക്കാന്‍ കുറച്ച് സമയം വേണമെന്നും ദില്‍ഷ റോബിനോട് പറഞ്ഞിരുന്നു. എന്നാല്‍ റോബിന് പെട്ടെന്ന് തന്നെ വിവാഹം കഴിക്കണം. റോബിന്റെ വീട്ടിലെ സമ്മര്‍ദ്ദം കാരണമാണത്. തനിക്ക് തന്റെ വീട്ടുകാരെ നോക്കണം. അതു താന്‍ പെട്ടെന്ന് ഒരു യെസ് പറയാന്‍ നിന്നില്ല. എന്നാണ് ദില്‍ഷ പറഞ്ഞത്.