ബ്രഹ്മാണ്ട ചിത്രം ഉൾപ്പെടെ നെടുമുടി വേണു അഭിനയിച്ച 5 സിനിമകൾ; റിലീസ് ആകാത്ത ചിത്രങ്ങൾ
1 min read

ബ്രഹ്മാണ്ട ചിത്രം ഉൾപ്പെടെ നെടുമുടി വേണു അഭിനയിച്ച 5 സിനിമകൾ; റിലീസ് ആകാത്ത ചിത്രങ്ങൾ

മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണ് നടൻ നെടുമുടി വേണുവിന്റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്. അഭ്രപാളികളിൽ അദ്ദേഹം അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളിലൂടെ എക്കാലവും മലയാളികളുടെ മനസ്സിൽ യശസ്സോടെ ആ മഹാനടൻ നിലനിൽക്കും. പൂർണമായും സിനിമാവ്യവസായത്തിന്റെ സാധ്യതകൾ സ്തംഭനാവസ്ഥയിൽ തുടർന്നു എങ്കിലും നെടുമുടി വേണുവിനെ ഇനിയും ബിഗ് സ്ക്രീനിൽ മലയാളികൾക്ക് കാണാൻ കഴിയും. രോഗാവസ്ഥ മൂർച്ഛിരുന്ന അവസ്ഥയിലും അഭിനയജീവിതം വളരെ ഊർജസ്വലമായി അദ്ദേഹം മുന്നോട്ട് കൊണ്ടു പോയിരുന്നു. അവസാനമായി നെടുമുടി വേണു അഭിനയിച്ച പ്രധാനപ്പെട്ട അഞ്ച് ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ വളരെ ശക്തമായും വ്യക്തമായും അഭിനയിപ്പിച്ച് ഫലിപ്പിച്ച മഹാ പ്രതിഭയായെ ഇനിയും പലകുറി തീയേറ്ററിൽ വച്ച് തന്നെ കാണാൻ മലയാളികൾക്ക് ഭാഗ്യമുണ്ടാകും. ആരാധകരും സിനിമാ പ്രേമികളും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർതാര ചിത്രങ്ങളിൽ അദ്ദേഹം പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബ്രഹ്മാണ്ഡ ചിത്രമായ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ സാമൂതിരിയാണ് നെടുമുടി വേണു എത്തുന്നത്. വളരെ ചരിത്രപ്രാധാന്യമുള്ള ഈ കഥാപാത്രം നെടുമുടി വേണു അവസാനനാളുകളിൽ അനശ്വരമാക്കിയ കഥാപാത്രവുമാണ്.

മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ആറാട്ടിലും നെടുമുടി വേണു പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള രണ്ട് ചിത്രങ്ങളിൽ അദ്ദേഹവും ഉണ്ടാവും. മമ്മൂട്ടി നായകനാകുന്ന രണ്ടു ചിത്രങ്ങളിലും നെടുമുടി വേണു അവസാനമായി അഭിനയിച്ചിട്ടുണ്ട്. ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ഭീഷ്മപർവ്വം എന്ന ചിത്രത്തിലും ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പുഴു എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളിലും വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷ് ശിവന്റെ സംവിധാനത്തിൽ മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലും നെടുമുടി വേണു പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ഒരുപിടി കഥാപാത്രങ്ങൾ ബാക്കിവെച്ചു കൊണ്ട് തന്നെയാണ് നെടുമുടി വേണു എന്ന അനശ്വര കലാകാരൻ യാത്രയായിരിക്കുന്നത്.

Leave a Reply