‘ലോകത്ത് നെടുമുടി വേണുവിനല്ലാതെ മറ്റൊരാൾക്കും അങ്ങനെ ചെയ്യാൻ കഴിയില്ല’ മണിരത്നം പ്രിയദർശനോട് പറഞ്ഞത്
1 min read

‘ലോകത്ത് നെടുമുടി വേണുവിനല്ലാതെ മറ്റൊരാൾക്കും അങ്ങനെ ചെയ്യാൻ കഴിയില്ല’ മണിരത്നം പ്രിയദർശനോട് പറഞ്ഞത്

മഹാനടൻ നെടുമുടി വേണു വിയോഗത്തിൽ വിവിധ ഭാഷകളിലെ നിരവധി ചലച്ചിത്ര പ്രവർത്തകരാണ് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മറ്റു ഭാഷകളിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ നെടുമുടി വേണുമായുള്ള തങ്ങളുടെ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു. അദ്ദേഹത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പങ്കുവെച്ച് ഒരു ഓർമ്മയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നെടുമുടി വേണു ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് പ്രിയദർശൻ ചിത്രങ്ങളിലാണ്. തന്റെ ഒട്ടു മിക്ക എല്ലാ ചിത്രങ്ങളിലും വളരെ മികച്ച പ്രകടനം നാളിതുവരെയായി കാഴ്ചവച്ച നെടുമുടി വേണുവിനെക്കുറിച്ച് വിഖ്യാത ചലച്ചിത്രകാരനായ മണിരത്നം ഒരിക്കൽ തന്നോട് പറഞ്ഞ കാര്യം പ്രിയദർശൻ ഓർത്തെടുക്കുന്നു. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മണിരത്നത്തിന്റെ വാക്കുകൾ പറഞ്ഞത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമയിലെ അഭിനയം കണ്ടിട്ട് മണിരത്നം തന്നോട് അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്നും ലോകത്തിലെ ഒരു ആൾക്കും ചെയ്യാൻ കഴിയാത്ത കാര്യം ചിത്രത്തിൽ നെടുമുടി വേണു ചെയ്തിട്ടുണ്ട് എന്നും പറഞ്ഞിട്ടുള്ളതായി പ്രിയദർശൻ പറയുന്നു. ചിത്രത്തിൽ മൃദംഗം വായിച്ചുകൊണ്ട് പാട്ടുപാടുന്ന ഒരു രംഗമുണ്ട്. ഈ രംഗം വളരെ വെല്ലുവിളി ഉള്ളതാണെന്നും ഒരു മൃദംഗം വായിച്ചുകൊണ്ട് ആർക്കും പാട്ടുപാടാൻ കഴിയില്ല എന്നുമാണ് മണിരത്നം പറയുന്നത്.

പ്രിയദർശന്റെ വാക്കുകളിങ്ങനെ; “ഞാൻ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് ഒരിക്കൽ ‘ചിത്രം’ കണ്ടിട്ട് ഇളയരാജ എന്നോട് ചോദിച്ചു നിങ്ങൾ ഒരു മൃദംഗിസ്റ്റിനെ പിടിച്ച് ഇത്രയും നന്നായിട്ട് അഭിനയിപ്പിച്ചോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ല സാർ അങ്ങനെയല്ല. അപ്പോൾ ഇളയരാജ പറഞ്ഞു ‘ലോകത്ത് ഒരു മനുഷ്യനും മൃദംഗം വായിച്ചു കൊണ്ട് പാട്ടുപാടാൻ പറ്റില്ല, ഒരാൾക്കും പറ്റില്ല’ എന്ന് പറഞ്ഞു. ‘അത് ഒരു നടനു മാത്രമേ പറ്റുകയുള്ളൂ പക്ഷേ ഇയാൾ എന്താണ് ചാപ്പ് ഒക്കെ കറക്റ്റ് ആണല്ലോ,’ വളരെ ക്ലോസ് ആയിട്ടുള്ള ഷോട്ടുകൾ ഉണ്ട് മൃദംഗം വായിക്കുന്നത്. കറക്റ്റ് ആയിട്ടാണ് അദ്ദേഹമത് വായിച്ചിരിക്കുന്നത്. വേണു ചേട്ടൻ നല്ലൊരു മൃദംഗിസ്റ്റ് ആണ്. കവിത, നാടൻപാട്ട് പിന്നെ അത്യാവശ്യം സംസ്കൃതം അങ്ങനെ ഒരുപാട് നോളജ് ഉള്ള മനുഷ്യനായിരുന്നു. അല്ലാണ്ട് അദ്ദേഹം അഭിനയിക്കാൻ വന്ന ആളല്ല. ഒരുപാട് സ്ട്രോങ്ങ് ആയിട്ടുള്ള അടിത്തറയുള്ള ഒരു നടനാണ്”

Leave a Reply