ഫഹദ് ഫാസിൽ വില്ലൻ മോഹൻലാൽ നായകൻ! ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ ആ സിനിമ വരുമോ
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കവർച്ചകളിൽ ഒന്നാണ് ചേലമ്പ്ര ബാങ്ക് കവർച്ച. 12 വർഷം മുൻപ് നടന്ന ഒരു ഞെട്ടിക്കുന്ന സംഭവമായിരുന്നു ഇത്. 2007 ഡിസംബർ 29 – ന് രാത്രിയായിരുന്നു ഈ സംഭവം നടന്നത്. സൗത്ത് മലബാർ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ ചേലമ്പ്ര ശാഖയിലായിരുന്നു കവർച്ച നടന്നത്. 80 കിലോ സ്വർണവും 25 ലക്ഷം രൂപയും ഉൾപ്പെടെ എട്ടു കോടിയുടെ കവർച്ചയാണ് ചേലേമ്പ്രയിൽ നടന്നത്. സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് പ്രവർത്തിച്ചിരുന്നത് കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു. നാല് പേരടങ്ങുന്ന ഒരു സംഘം താഴെ നില വാടകയ്ക്ക് എടുത്തുകൊണ്ടായിരുന്നു കവർച്ച നടത്തിയത്. ഹോട്ടൽ നടത്താൻ എന്ന കള്ളം പറഞ്ഞിട്ടാണ് ഈ മുറി അവർ വാടകയ്ക്ക് എടുക്കുന്നത്. മുറി പുനർനിർമിക്കുകയാണെന്ന് പറഞ്ഞ് മെയിൻ ഷട്ടർ അടച്ചിടുകയും തുടർന്ന് ബാങ്ക് സ്ഥിതി ചെയ്യുന്ന മുകളിലെ നിലയിലേക്ക് വലിയൊരു ദ്വാരം ഉണ്ടാക്കുകയും ചെയ്തു.
ഇതുവഴി സ്ട്രോങ്ങ് റൂമിലെത്തിയ അവർ അവിടെയുണ്ടായിരുന്ന പണവും സ്വർണവും മോഷ്ടിച്ചു. ഈ മോഷണ കേസിലെ പ്രതികളെ രണ്ടുമാസത്തിനുള്ളിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടുകയും സ്വർണ്ണവും പണവും കണ്ടെടുക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ പി. വിജയന്റെയും മറ്റു പോലീസ് ഉദ്യോഗസ്ഥന്മാരുടെയും കഠിനമായ അന്വേഷണമാണ് ഇതിനു കാരണമായത്.ഇപ്പോഴിതാ ചേലമ്പ്ര ബാങ്ക് കവർച്ചയുടെയും തുടർന്നുള്ള അന്വേഷണത്തെയും പറ്റി പുസ്തകമായി പുറത്തിറക്കിയിരിക്കുകയാണ്. അനീർബൻ ഭട്ടാചാര്യ എന്നാ ബംഗാളി എഴുത്തുകാരനാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ‘ഇന്ത്യാസ് മണി ഹെയ്‌സ്റ്റ് : ദി ചേലമ്പ്ര’ എന്നാണ് പുസ്തകത്തിന്റെ പേര്. ചരിത്രത്തിലെ തന്നെ കേരള പോലീസിന്റെ മികച്ച അന്വേഷണമാണ് പുസ്തകത്തിന്റെ പശ്ചാത്തലം.
കൊച്ചിയിൽ നടൻ മോഹൻലാലും സംവിധായകൻ രഞ്ജിത്തും പുസ്തകം പുറത്തിറക്കുകയുണ്ടായി. ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ത്രില്ലിംഗ് സ്റ്റോറിയാണിതെന്ന് അനീർബൻ ഭട്ടാചര്യ പറയുന്നു. ഇതൊരു സിനിമയാക്കുകയാണെങ്കിൽ മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും തെരഞ്ഞെടുക്കുമെന്ന് ഇദ്ദേഹം പറയുന്നു. പി. വിജയൻ എന്ന അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാലും കള്ളൻ കഥാപാത്രത്തിലേക്ക് ഫഹദ് ഫാസിലുമായിരിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇന്ത്യാസ് മണി ഹെയ്‌സ്റ്റ് : ദി ചേലമ്പ്ര’ എന്ന പുസ്തകം പുറത്തിറക്കാൻ ഒരുപാട് നാളുകളായി ശ്രമിക്കുകയായിരുന്നു എന്നും ഇങ്ങനെ ഒന്ന് സംഭവിക്കാൻ പ്രപഞ്ചം കാരണമായി എന്നും അനീർബൻ ഭട്ടാചാര്യ പറയുന്നു.