ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിനു അപകടം; താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !! മൂക്കിന് മൂന്ന് തയ്യൽ ഉണ്ടെന്ന് ഫഹദ്…

ഷൂട്ടിങ്ങിനിടെ താരങ്ങൾക്ക് അപകടം പറ്റാറുള്ളത് ആരാധകരും സിനിമാ പ്രേമികളും വളരെ ഗൗരവത്തോടെ കാണാറുള്ള ഒരു വിഷയമാണ്. ഇപ്പോഴിതാ നടൻ ഫഹദ് ഫാസിലിന് ഗുരുതരമായ അപകടം സംഭവിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. സംഭവിച്ചത് ചെറിയ ഒരു അപകടം അല്ലപകരം അല്പം ആശങ്ക ഉളവാക്കുന്ന തരത്തിലുള്ള വലിയ അപകടം തന്നെയാണ് നടന്നതെന്നും ഫഹദ് ഫാസിൽ വിശദീകരിക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് താൻ ഈ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും ഫഹദ് ഫാസിൽ സാക്ഷ്യപ്പെടുത്തുന്നു. പുതിയ ചിത്രമായ ‘മലയൻ കുഞ്ഞ്’ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്ന ഫഹദ് ഫാസിനു ചിത്രീകരണ വേളയിലാണ് അപകടം സംഭവിച്ചത്. മുഖമടച്ച് വീഴുന്ന തരത്തിലായിരുന്നു അപകടമുണ്ടായതെന്ന് ഫഹദ് ഫാസിൽ പറയുന്നു. മുഖം അടിച്ച് നിലത്തേക്ക് വീണപ്പോൾ പെട്ടെന്നുതന്നെ കൈ കുത്തിയതിനാൽ വലിയ തോതിലുള്ള പരിക്കുകളൊന്നും ഉണ്ടായിട്ടില്ല എന്നും എന്നാൽ മൂക്കിന് മൂന്ന് തയ്യൽ ഉണ്ടായെന്നും ഫഹദ് ഫാസിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. വലിയതോതിൽ മുഖം നിലത്ത് ഇടുക്കാത്തതിനാൽ വലിയൊരു അപകടം തലനാരിഴയ്ക്ക് മാറിപ്പോയി എന്നാണ് ഫഹദ് ഉണ്ടായ അപകടത്തെ വിശേഷിപ്പിക്കുന്നത്.

മൂക്കിന് ഏറ്റ പരിക്ക് കുറഞ്ഞുവരികയാണെന്ന് ആയതിനാൽ വിശ്രമത്തിലാണ് എന്നും ഫഹദ് ഫാസിൽ അറിയിക്കുകയും ചെയ്യുന്നു.നേരത്തെയും ചിത്രീകരണവേളയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അവയിൽനിന്നെല്ലാം രക്ഷപ്പെട്ട് പോന്നത് പോലെ ഇത്തവണയും രക്ഷപ്പെടാൻ കഴിഞ്ഞത് തന്റെ കൈ കുത്താൻ തോന്നിച്ച മനസ്സാന്നിധ്യം രക്ഷയായി എന്നും ഫഹദ് ഫാസിൽ പറയുന്നു. ഒപ്പം നസ്രിയയെക്കുറിച്ചും ഫഹദ് കുറിപ്പിൽ പറയുന്നുണ്ട്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ വേളയിലെ നസ്രിയയുമായുള്ള പ്രണയത്തെക്കുറിച്ചും താൻ ഓർക്കുന്നു എന്നും തന്റെ ജീവിതത്തിലെ നേട്ടങ്ങൾക്കൊക്കെ നസ്രിയയാണ് കാരണമായത് എന്നുകൂടി പറഞ്ഞു കൊണ്ടുമാണ് ഫഹദ് ഫാസിൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Posts

Leave a Reply