രണ്ടു ദിവസമായി ICU-ൽ; നിർമാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ നില ഗുരുതരം
1 min read

രണ്ടു ദിവസമായി ICU-ൽ; നിർമാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ നില ഗുരുതരം

അഭിനേത്രി നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തയായ സാന്ദ്ര തോമസ് കടുത്ത ഡെങ്കി പനിയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഫ്രൈഡേ, സക്കറിയയുടെ ഗർഭിണികൾ, പെരുച്ചാഴി, ആമേൻ,ആട് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സാന്ദ്ര തോമസ് ഇതിനോടകം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച സാന്ദ്രക്ക് ഡെങ്കിപ്പനി സ്വീകരിച്ചതിനെ തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഈ വിവരം താരത്തിന്റെ സഹോദരിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഹൃദയമിടിപ്പും രക്തസമ്മർദവും അനിയന്ത്രിതമായി കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് എന്നും ഡോക്ടർമാർ വിശദമായി പരിശോധിച്ചതിന് ശേഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചു എന്നും ഐസിയുവിൽ പ്രവേശിപ്പിച്ചത് രണ്ടു ദിവസം പിന്നിടുന്നു എന്നും സഹോദരി പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഏവരുടെയും പ്രാർത്ഥന ആവശ്യപ്പെടുന്ന സഹോദരി സാന്ദ്രയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട് എന്നും കുറിപ്പിൽ പറയുന്നുണ്ട്.

ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ സാന്ദ്രാ തോമസ് സിനിമാലോകത്തുനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നുണ്ട് എങ്കിലും സമൂഹമാധ്യമങ്ങളിൽ എല്ലായിപ്പോഴും താരം സജീവസാന്നിധ്യമാണ്. കുട്ടികളുടെ ദൈനം ദിന ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾ പങ്കുവച്ചുകൊണ്ടും മറ്റു വിശേഷങ്ങൾ അറിയിച്ചു കൊണ്ടും വളരെ സജീവമായി തന്നെ മുന്നോട്ടുപോകുന്ന സാന്ദ്ര തോമസ് എത്രയും വേഗം തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ഏവരും ആശംസിക്കുന്നു.

Leave a Reply