കഴിഞ്ഞ തവണ വിജയ് രക്ഷിച്ചു… ഇത്തവണ മോഹൻലാലിന്റെ ഊഴം !! ആകാംക്ഷയോടെ ആരാധനകർ
1 min read

കഴിഞ്ഞ തവണ വിജയ് രക്ഷിച്ചു… ഇത്തവണ മോഹൻലാലിന്റെ ഊഴം !! ആകാംക്ഷയോടെ ആരാധനകർ

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ദീർഘനാളുകളായി സിനിമ ലോകം സ്തംഭനാവസ്ഥയിൽ തുടരുകയാണ്. തിയേറ്ററുകൾ പൂർണ്ണമായും അടച്ചിടുകയും സിനിമാ ചിത്രീകരണം പൂർണമായും നിർത്തിവെയ്ക്കും ചെയ്തതോടെ സിനിമ മേഖല അക്ഷരാർത്ഥത്തിൽ നിശ്ചലമായ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇപ്പോഴിതാ ചെറിയ ഒരു പ്രതീക്ഷ നൽകിക്കൊണ്ട് മോഹൻലാൽ ചിത്രം ആറാട്ട് റിലീസ് ഡേറ്റ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞതവണ ലോക് ഡൗൺ പിൻവലിച്ച് ഇളവുകളോടെ അടിസ്ഥാനത്തിൽ തിയേറ്ററുകൾ വീണ്ടും സജീവമായപ്പോൾ തമിഴ് നടൻ വിജയുടെ മാസ്റ്റർ എന്ന ചിത്രത്തിലൂടെയാണ് കേരളത്തിലെ തിയേറ്ററുകളും ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ ആരംഭിച്ചത്. സാമാന്യം ഭേദപ്പെട്ട നിലയിൽ തീയേറ്റർ വ്യവസായം പഴയതുപോലെ സജീവമാകാൻ തുടങ്ങിയപ്പോഴാണ് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് അനിശ്ചിതകാലത്തേക്ക് തിയേറ്ററുകൾ അടച്ചിടുകയും ലോക് ഡൗൺ തുടരുകയും ചെയ്തതോടെ തീയറ്റർ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയും ചെയ്തു.ഇപ്പോഴിതാ മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണൻ പ്രഖ്യാപിച്ചിരിക്കുകയാണ്. തളർന്നുകിടക്കുന്ന സിനിമ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാൻ ഈ മോഹൻലാൽ ചിത്രത്തിന് കഴിയും എന്ന് തന്നെയാണ് എല്ലാ സിനിമാ പ്രേമികളും കരുതുന്നത്.

വലിയ ബജറ്റിലൊരുങ്ങുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും ഇതിനോടകം പുറത്തിറങ്ങിയ ടീസറും ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. പൂജ അവധി ദിവസങ്ങളിൽ തിയേറ്ററുകൾ തുറക്കപ്പെടുമ്പോൾ റിലീസ് ചിത്രമായി മോഹൻലാൽ ചിത്രം ആറാട്ട് ഉണ്ടാകുമെന്ന കാര്യം ഏകദേശം ഉറപ്പിച്ചു പറയാവുന്ന ഒരു റിപ്പോർട്ട് ആയി ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒക്ടോബർ 14ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വകകൾ ധാരാളമായി ഉണ്ടാകും എന്ന് ചിത്രത്തിന്റെ ടീസർ തന്നെ സൂചന നൽകുന്നുണ്ട്. സമാനമായ അവസ്ഥയിൽ ഇത് രണ്ടാം തവണയാണ് തീയേറ്ററുകൾ ദീർഘകാലം പൂട്ടിക്കിടന്നതിനുശേഷം വീണ്ടും തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. ഇനിയും മാസങ്ങളുണ്ട് എങ്കിലും വിജയ് ചിത്രം മാസ്റ്റർ തീർത്ത തരംഗം മോഹൻലാലിന്റെ ആറാട്ടിന് മറികടക്കാൻ കഴിയുമോ എന്നാണ് ഏവരും ഇനി ഉറ്റു നോക്കാൻ പോകുന്നത്.

Leave a Reply