“തിയേറ്ററിൽ ഇത്രമാത്രം രോമാഞ്ചം തന്ന ഒരു ടൈറ്റിൽ പ്രെസെന്റഷെൻ വേറെ കണ്ടിട്ടില്ല” ; പുലിമുരുകൻ സിനിമയെ കുറിച്ച് കുറിപ്പ്
1 min read

“തിയേറ്ററിൽ ഇത്രമാത്രം രോമാഞ്ചം തന്ന ഒരു ടൈറ്റിൽ പ്രെസെന്റഷെൻ വേറെ കണ്ടിട്ടില്ല” ; പുലിമുരുകൻ സിനിമയെ കുറിച്ച് കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുലിമുരുകന് ഇന്നും ആരാധകർ ഏറെ. 2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രഖ്യാപനം മുതൽ വൻ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ ഹൈപ്പും പ്രേക്ഷക പ്രതീക്ഷയും കാത്തു സൂക്ഷിച്ച് കൊണ്ട് മോഹൻലാൽ നിറഞ്ഞാടിയപ്പോൾ, മലയാളികൾ ഒന്നടങ്കം അതങ്ങേറ്റെടുത്തു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പും അതിന് താഴെ വന്നിരിക്കുന്ന കമൻ്റ്സും ആണ് വൈറലാവുന്നത്.

“തിയേറ്ററിൽ ഇത്രമാത്രം രോമാഞ്ചം തന്ന ഒരു ടൈറ്റിൽ പ്രെസെന്റഷെൻ വേറെ ഞാൻ കണ്ടിട്ടില്ല… എന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. പൊതുവെ ലാലേട്ടന്റെ action സിനിമകളിൽ ലാലേട്ടൻ വരുമ്പോൾ ആണ് അതിന്റെ പീക്ക് ഇൽ ആവേശം എത്താറുള്ളത്…എന്നാൽ പുലിമുരുകനിൽ അതിന് മുൻപേ തന്നെ എനർജി വല്ലാത്തൊരു ത്രേഷോൾഡിൽ എത്തിയിരുന്നു…വളരെ അപൂർവമായിട്ടാണ് അങ്ങനെ കണ്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ കുഞ്ഞു മുരുകൻ പുലിയെ കെണി വച്ചു കൊന്ന ശേഷം അവസാനം ഒരു ഇരിപ്പുണ്ട്…അവിടെ ആ സ്ക്രീൻ just for a second ഒന്നു fade ആകും…ശേഷം slowly സ്ക്രീനിൽ title തെളിഞ്ഞു വരും…അവിടെ ഗോപി സുന്ദറിന്റെ ആ BGM കൂടി അങ്ങു കേറി വന്നപ്പോൾ കിട്ടിയ തിയേറ്റർ experience പറയാൻ വാക്കുകൾ ഇല്ലായിരുന്നു…💥💥

ആ അഡ്രിനാലിൻ റഷ് അങ്ങനെ കത്തി നിൽക്കുമ്പോൾ ആണ് ഉദയന്റെയും ടോമിച്ചൻ മുളക് പാടത്തിന്റെയും സംവിധായകൻ വൈശാഖിന്റെയും പേര് തെളിഞ്ഞു വരിക…ഇത്ര മാത്രം വൈബിൽ അങ്ങനെ നിൽക്കുമ്പോൾ പിന്നണിയിൽ കഷ്ടപ്പെടുന്നവരുടെ പേര് പോലും ആവേശത്തിൽ നമ്മൾ മനസിൽ കൊത്തിയിട്ടു പോകും… ഇതുപോലെ ഒന്നു ഇനി വൈശാഖിന് പോലും ചെയ്യാൻ പറ്റുമോ എന്നൊക്കെ ചിലപ്പോൾ തോന്നാറുണ്ട്…ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം…ഒരു ഒന്നൊന്നര മുരുകൻ” എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കുറിപ്പിന് താഴെ മമ്മൂട്ടി ഫാൻസിൻ്റെയും മോഹൻലാൽ ഫാൻസിൻ്റേയും അടിയാണ്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ടർബോ സിനിമ പുറത്തിറങ്ങിയത്. ടർബോ ഹിറ്റ് ആയതുകൊണ്ട് ഉറക്കാം വരാത്ത കൊണ്ടാണോ പഴയകാല ചരിത്രം ഒക്കെ പൊക്കി കൊണ്ട് വരുന്നതെന്നായിരുന്നു ഒരു പ്രേക്ഷകൻ്റെ കമൻ്റ്. മമ്മൂട്ടിയുടെ 2022 മുതൽ ഹിറ്റ് സിനിമകളുടെ ലിസ്റ്റ് ഇട്ടായിരുന്നു മറ്റൊരാളുടെ കമൻ്റ്. എന്നാൽ മോഹൻലാൽ ഫാൻസും ഒപ്പത്തിനൊപ്പം തന്നെ ഉണ്ട്.