‘മറ്റെല്ലാ നടന്മാരില്‍ നിന്നും മോഹന്‍ലാല്‍ വ്യതസ്തനാകുന്നത് ചിന്തിച്ച് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന കഴിവാണ്’; കുറിപ്പ് വൈറല്‍

ലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ ഇമോഷണല്‍ സീനുകളില്‍ പോരെന്ന പൊതുവേയുള്ള അഭിപ്രായത്തെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.


കുറിപ്പിന്റെ പൂര്‍ണരൂപം

ഇമോഷണല്‍ സീനുകളില്‍ മോഹന്‍ലാല്‍ അത്ര പോരാ എന്ന് പൊതുവെ ഒരു അഭിപ്രായം കേള്‍ക്കാറുണ്ട്. എന്നാല്‍ അദ്ദേഹം ചെയ്തിരിക്കുന്ന കഥാപാത്രങ്ങളുടെ ഇമോഷണല്‍ സീനുകള്‍ ഒക്കെ തന്നെ സൂക്ഷമതയില്‍ വളരെ വ്യത്യസ്തമാണ് എന്ന് കാണാന്‍ സാധിക്കും. മോഹന്‍ലാലിനെ ‘Born actor’ എന്ന ടാഗിലാണ് പലരും പറയുന്നത്. അദേഹത്തിന്റെ ആക്ടിംഗ് പെര്‍ഫോമന്‍സുകളൊക്കെ ‘Inborn talent’ എന്ന ക്രെഡിറ്റിലേക്ക് പോകാറാണ് പതിവ്. Cue studio ക്ക് വേണ്ടി മനീഷ് നാരായണന്‍ ആക്ടിംഗ് പ്രൊഫസര്‍ ആയിട്ടുള്ള എം ജി ജ്യോതിഷുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ കൃത്യമായി പറയുന്നുണ്ട്.

There is no born actor… മറ്റെല്ലാ നടന്മാരില്‍ നിന്നും മോഹന്‍ലാല്‍ വ്യതസ്തനാകുന്നത് തന്നിലേക്ക് വന്നു ചേരുന്ന കഥാപാത്രങ്ങളുടെ മാനസിക തലങ്ങളില്‍ പോയി ചിന്തിച്ച് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ കഴിവാണ്. ഇമോഷണല്‍ സീനുകളില്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ you can’t see any similarities when mohanlal crying. പ്രത്യേകിച്ച് ഓരോ ഇമോഷണല്‍ സീനുകളിലും കരയുമ്പോള്‍ അദേഹത്തിന്റെ കണ്ണുകള്‍ ശ്രദ്ധിച്ചാല്‍ അറിയാന്‍ സാധിക്കും the mental and emotional condition of that character he is going through കിരീടത്തില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ….
ഹിസ് ഹൈനസ് അബ്ദുള്ളയില്‍ തന്റെ അച്ഛനെ ഓര്‍ത്ത്.. ഭ്രമരത്തില്‍ കൊല്ലാന്‍ കൊണ്ടുവന്നവരുടെ മാറ്റം മനസ്സിലാക്കുമ്പോള്‍..

അങ്ങനെ മോഹന്‍ലാല്‍ ചെയ്തു വെച്ചിരിക്കുന്ന ഇമോഷണല്‍ സീനുകള്‍ ഒക്കെ എടുത്ത് നോക്കിയാലും അവിടെയെല്ലാം അദ്ദേഹം കൊടുത്തിരിക്കുന്ന minute detailing കാണാന്‍ സാധിക്കും. ഇങ്ങനെ കഥാപാത്രവുമായി ഇഴകി ചേരുന്ന മറ്റ് നടന്മാരെ കണ്ടിരിക്കുന്നത് മലയാളത്തില്‍ നെടുമുടി വേണുവാണ്. Very ease at his performance. പക്ഷേ അതിന് പിന്നില്‍ അവര്‍ക്ക് മാത്രം അറിയാവുന്ന proper training ഉണ്ടാകും. മോഹന്‍ലാല്‍ ഒരു born actor അല്ല, മോഹന്‍ലാല്‍ മാത്രം അല്ല ലോകത്ത് ആര്‍ക്കും born actor ആകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഇന്റര്‍വ്യൂവിന്റെ അവസാനം പറഞ്ഞു നിര്‍ത്തുന്നത് ഇങ്ങനെയാണ് Born actor ആയാല്‍ നിങ്ങള്‍ക്ക് ഒരു സിനിമ മാത്രം ചെയ്യാം.

 

Related Posts