മോഹൻലാൽ മമ്മൂട്ടിയേക്കാൾ മികച്ച നടനാണോ..? കുറിപ്പ് വായിക്കാം
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. മലയാള സിനിമയിലെ ഉറപ്പുള്ള രണ്ട് തൂണുകളായാണ് ഇവരുവരെയും സിനിമാലോകം വിശേഷിപ്പിക്കുന്നത്. ഫാൻസുകാർ തമ്മിൽ വാക്കേറ്റം ആണെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും സഹോദരതുല്യമായ സ്നേഹമാണുള്ളത്. അക്കാര്യം പലപ്പോഴും താരങ്ങൾ തുറന്നുപറഞ്ഞിട്ടുമുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ ആണോ മമ്മൂട്ടി ആണോ എന്ന മികച്ച നടൻ എന്ന ചോദ്യത്തിലൂടെയാണ് കുറിപ്പ് തുടങ്ങുന്നത്.
കുറിപ്പിൻ്റെ പൂർണ രൂപം
മമ്മൂട്ടിയാണോ മോഹൻലാൽ ആണോ മികച്ച നടൻ…?
നൂറു പേർക്ക് നൂറു ഉത്തരങ്ങളുണ്ടാകും.
ആ ഉത്തരങ്ങൾക്ക് അവർക്ക് അവരുടേതായ കാരണങ്ങളുമുണ്ടാകും.
ചിലർ മമ്മൂട്ടി എന്ന് പറയും.
കൂടുതൽ പേർ മോഹൻലാൽ എന്ന് പറയും.
എന്തു കൊണ്ടാണ് കൂടുതൽ പേർ മോഹൻലാലിനെ ഇഷ്ടപ്പെടുന്നത്..?
മമ്മൂട്ടി മോഹൻലാലിനെക്കാൾ മികച്ച നടനാണോ..?
അല്ല.
മോഹൻലാൽ മമ്മൂട്ടിയേക്കാൾ മികച്ച നടനാണോ..?
അല്ല.
രണ്ട് പേരും comparable അല്ല.രണ്ട് പേരും രണ്ട് രീതികളിൽ ബെസ്റ്റ് ആണ്.
മികച്ചതെന്ന് നമ്മൾ പറയുന്നതും വാദിക്കുന്നതും നമ്മുടെ ഇഷ്ടവും അഭിരുചികളും ചേർത്ത് വെച്ചു കൊണ്ടാണ്.
ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ഏറ്റവും മികച്ചത് ആവണമെന്നില്ല.
എങ്കിലും എന്തുകൊണ്ടാണ് മോഹൻലാൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന മലയാള നടനായത് എന്നൊരു ചിന്തയുടെ പിന്നാലെ ഞാൻ ചിലപ്പോൾ യാത്ര ചെയ്യാറുണ്ട്.
ഉത്തരം തേടി അധികം അലയേണ്ടി വന്നില്ല.
സിമ്പിൾ ആണ്.ഒപ്പം പവർ ഫുള്ളുമാണ്.
നിങ്ങളുടെ അയല്പക്കത്തുള്ള അല്ലെങ്കിൽ കുടുംബത്തിലുള്ള രണ്ട് ചേട്ടന്മാരെ എടുക്കുക.
ഒരാൾ നിങ്ങളോട് ഇടപെടുന്നത് ഇച്ചിരി ഗൗരവ സ്വഭാവത്തിലാണ്.അയാൾ നിങ്ങളോടോ നിങ്ങൾ അയാളോടോ വലിയ കോമഡിയൊന്നും പറയില്ല. ചിലപ്പോൾ അയാൾ നിങ്ങളോട് ചെറുതായി ബലം പിടിച്ചേ ഇടപെടൂ.
മറ്റെയാൾ ഇച്ചിരി ജോളി ടൈപ് ആണ്. കോമഡിയൊക്കെ പറഞ്ഞു നിങ്ങളെ ചിരിപ്പിക്കും. അയാൾ അയാൾക്ക് പറ്റാവുന്ന രീതിയിൽ പാട്ടൊക്കെ പാടും. ഡാൻസ് ചെയ്യും.നിങ്ങളോടൊത്ത് അയാൾ തല കുത്തി മറിയും.കുസൃതി കാണിക്കും പിണങ്ങും.അങ്ങനെ അയാൾ കൂൾ and ചിൽഡ് ആയി ഇടപെടും.
സ്വാഭാവികമായും നിങ്ങൾ ആരെയാണ് ഇഷ്ടപ്പെടുക…?
ഉത്തരം സിമ്പിൾ ആണ്.
സിനിമ ആത്യന്തികമായി ഒരു വിനോദ കലയാണ്. Just for Entertaining ആണ് അതിന്റെ കോർ കണ്ടന്റ്. നിത്യ ജീവിതത്തിൽ നാം അനുഭവിക്കേണ്ടി വരുന്ന സ്‌ട്രെസ്, ടെൻഷൻസ്, പ്രോബ്ലംസ്…. ഇതൊക്കെ നിങ്ങളെ എത്തിക്കുന്ന ഒരു തരം മെന്റൽ സ്‌ട്രെസ് ഉണ്ട്. അപ്പോൾ സ്വാഭാവികമായും നിങ്ങളുടെ സിനിമകളുടെ തെരഞ്ഞെടുപ്പുകൾ ഇത്തരം കാര്യങ്ങളിൽ നിന്ന് കുറച്ചു നേരത്തേക്ക് രക്ഷപ്പെടുക എന്നത് കൂടി മുൻ നിർത്തിയാകും.നിങ്ങൾ എന്ന് പറയുമ്പോൾ എല്ലാവരുമല്ല.
അപ്പോൾ നിങ്ങളുടെ ചോയ്സ് നേരത്തെ പറഞ്ഞ ആ ജോളി ടൈപ്പ് ചേട്ടന്റെ കൂടെ കുറച്ചു നേരം ഇരിക്കുക എന്നതാകും.
അതിവിടെ മോഹൻലാലാണ്.
മോഹൻലാൽ മമ്മൂട്ടിയേക്കാൾ ജനകീയമാകുന്നത് ആ പോയിന്റിലാണ്.
മമ്മൂട്ടി സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ രസിപ്പിക്കുക എന്ന ധർമം
കൂടുതൽ content ആയി വരുന്നത് മോഹൻലാൽ സിനിമകളിലാണ്.
അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് സിനിമകളുടെ ലിസ്റ്റ് എടുത്താൽ അത് മനസ്സിലാകും.പാട്ട്, ഡാൻഡ്, കോമഡി.. അതൊക്കെ ഉണ്ടാകും.
മമ്മൂട്ടി സിനിമകൾ കുറച്ചു കൂടി വൈകാരികതയും ഗൗരവവും നിറഞ്ഞതാണ്.അദ്ദേഹം ഗാന രംഗത്ത് ഒരു പാസ്സീവ് spectator ആണ്. സംഘട്ടന രംഗത്തും മോഹൻലാലിനെ compare ചെയ്യുമ്പോൾ അത്രയും വഴക്കം മമ്മൂട്ടിയിൽ കാണില്ല.ത്രൂ ഔട്ട് കോമഡി മോഹൻലാലിന്റെ ധർമ്മമാണ്. ഈ ചേരുവകളൊക്കെ ആണ് മോഹൻലാലിലേക്ക് നിങ്ങളെ കൂടുതൽ അടുപ്പിക്കുന്നത്. സാധാരണ സംഗതികളിൽ നിങ്ങൾക്ക് അയാളോട് ഇഷ്ടം തോന്നുന്ന ഇങ്ങനെയുള്ള കുറച്ചു കൂടുതൽ നമ്പറുകൾ അയാളിലുണ്ട്.
മമ്മൂട്ടിക്ക് മോഹൻലാലിനു ഇല്ലാത്ത തരം ഒരഭിനയ ജീവിതമുണ്ട്. അത് കുറച്ചു കൂടി ഗൗരവപ്പെട്ടതാണ്. മോഹൻലാലിനേക്കാൾ അക്കാദമികവുമാണ്. മോഹൻലാലിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങളൊക്കെ കച്ചവട സിനിമകളിൽ തന്നെയാണ് നമ്മൾ കണ്ടത്. മോഹൻലാൽ ഒരിക്കലും സമാന്തര സിനിമ സങ്കല്പങ്ങൾ വെച്ച് പുലർത്തുന്ന അല്ലെങ്കിൽ സിനിമയെ കുറച്ചു കൂടി അക്കാദമിക് ആയി നോക്കി കാണുന്ന ഗൗരവ സിനിമക്കാരുടെ ഓപ്ഷൻ ആയിരുന്നില്ല. അവിടെയൊക്കെ അവരുടെ ഫസ്റ്റ് ചോയ്സ് മമ്മൂട്ടി ആയിരുന്നു.
അത് കൊണ്ട് തന്നെ മമ്മൂട്ടിക്കുള്ള തെരഞ്ഞെടുപ്പിലെ ആ സ്വാതന്ത്ര്യം മോഹൻലാലിനു ഇല്ല എന്ന് പറയേണ്ടി വരും. മമ്മൂട്ടിക്ക് കാതലും മാടയും വിധേയനും രാജ മാണിക്യവും പഴശ്ശി രാജയും കറുത്ത പക്ഷികളും ചട്ടമ്പി നാടും അംബേദ്ക്കറും ഒരേ സമയം ചെയ്യാനുള്ള സ്വാതന്ത്ര്യവും അതിനുള്ള ഒരു പ്രേക്ഷക വൃന്ദവുമുണ്ട്. വാലിബനിൽ മോഹൻലാലിൽ നിന്നും അദ്ദേഹത്തിന്റെ പ്രേക്ഷക സമൂഹം പ്രതീക്ഷിക്കുന്ന ഒരു തരം എന്റർടൈൻമെന്റ് elements കിട്ടാതെ പോയതും ആ പടത്തിന്റെ വീഴ്ച്ചയ്ക്ക് ഒരു കാരണമാണ്.
അഭിനയത്തിന്റെ ഏറെ ആഘോഷിക്കപ്പെട്ട ആ “ലാൽ വഴക്കം” ഇന്നത്തെ മോഹൻലാലിൽ തുലോം കുറവാണ് എന്നതും നേരാണ്.പുതിയ കാലം ഇക്കയുടെ കാലമാകുന്നത് മമ്മൂട്ടി കൂടുതൽ കൂടുതൽ വഴക്കം വെച്ച് വരുന്നത് കൊണ്ടുമാണ്.