” ഇപ്പോഴും ക്ലാസിക് ആയി തന്നെ തോന്നിയ ഒരു പ്രകടനമുണ്ട്.. അത് മൃഗയിലെ “വാറുണ്ണി”
1 min read

” ഇപ്പോഴും ക്ലാസിക് ആയി തന്നെ തോന്നിയ ഒരു പ്രകടനമുണ്ട്.. അത് മൃഗയിലെ “വാറുണ്ണി”

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. 71ാം വയസ്സിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് ആ കാരണം കൊണ്ടും ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷെ മലയാളം കഴിഞ്ഞാൽ തമിഴകത്തായിരിക്കും മമ്മൂട്ടിക്ക് ഏറ്റവും കൂടുതൽ ആരാധകർ. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം കാതൽ ആയിരുന്നു. ശേഷം ജയറാം നായകനായ ചിത്രം ഓസ്ലറിലും മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സിനി ഫെൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂർണരൂപം 

 

അഭിനയം ഒരിക്കലും ഒരു ഈസി ജോബ് ആയി കാണുന്ന ആളല്ല മമ്മൂട്ടി എന്ന് നമുക്കറിയാം.എല്ലാ കഥാപാത്രങ്ങൾക്കും അതിന്റേതായ ഒരു സ്വത്വം അല്ലെങ്കിൽ identity ഉണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രൂപത്തിലും സംഭാഷണങ്ങളിലും കഴിയുന്നത്ര വ്യത്യസ്ത കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അതായത് ആന്തരികമായി മാത്രമല്ല രൂപഭാവങ്ങളിൽ കൂടി കഥാപാത്രമായി മാറാൻ അദ്ദേഹം ബോധപൂർവമായി ശ്രമം നടത്താറുണ്ട്. ഗൗരവമുള്ള മിക്ക കഥാപാത്രങ്ങളെ ചെയ്യുമ്പോഴും കഴിയുന്നത്ര “മമ്മൂട്ടി”എന്ന സ്വത്വത്തെ അദ്ദേഹം മാറ്റിനിർത്താറുണ്ട് . ഓരോ കഥാപാത്രങ്ങളെ സ്വീകരിക്കുമ്പോഴും അത് എങ്ങനെ പ്രസന്റ് ചെയ്യണമെന്നുള്ളതിൽ അദ്ദേഹത്തിന് വ്യക്തമായ ഒരു പദ്ധതി ഉണ്ടാകും. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെയൊക്കെ well-studied ആയി തന്നെയായിരിക്കും അദ്ദേഹം പ്രസന്റ് ചെയ്യുന്നത്. അവയിൽ ഭൂരിഭാഗവും എക്കാലവും നമ്മളെ അതിശയിപ്പിക്കാൻ പോന്ന തരത്തിൽ കാലാതിവർത്തികൾ ആയിട്ടുണ്ട്.. എന്നാൽ ചിലതൊന്നും അങ്ങനെ ആയിട്ടുമില്ല.. സിനിമ ഇറങ്ങുന്ന കാലത്ത് നമുക്കത് മികച്ച പ്രകടനമായി തോന്നിയേക്കാം. എന്നാൽ വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ അത്രയ്ക്ക് നന്നായിട്ടുണ്ടെന്ന് തോന്നാത്ത സിനിമകളുമുണ്ട്.

എന്നാൽ കാലം എത്ര കഴിഞ്ഞിട്ടും പലതവണ കണ്ടിട്ടും ഇപ്പോഴും ക്ലാസിക് ആയി തന്നെ തോന്നിയ ഒരു പ്രകടനമുണ്ട്.. അത് മൃഗയിലെ “വാറുണ്ണി”യാണ്. അടിമുടി മറ്റൊരാളായി അദ്ദേഹം മാറിയിരിക്കുകയാണ്.

വാറുണ്ണിയായി നിൽക്കുന്നത് മമ്മൂട്ടിയാണെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണ്.. സാധാരണയായി ഇത്തരം കഥാപാത്രങ്ങൾ വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ പലപ്പോഴും പ്രച്ഛന്ന വേഷങ്ങളായി തോന്നുകയാണ് പതിവ്..

എന്നാൽ “വാറുണ്ണി” ഒരിക്കലും അങ്ങനെയല്ല.

വല്ലാത്തൊരു ചെയ്ത്താണ് മമ്മൂട്ടി ചെയ്തു വെച്ചിരിക്കുന്നത്. ഈ സിനിമയിൽ എവിടെയും നിങ്ങൾക്ക് മമ്മൂട്ടിയെ കാണാനേ കിട്ടില്ല.

ഇതുപോലെ “മമ്മൂട്ടി”ഇല്ലാത്ത മറ്റൊരു മമ്മൂട്ടി സിനിമ ഇല്ല എന്ന് തന്നെ പറയാം…