‘അയാള്‍ പറഞ്ഞത് പോലെ തന്നെ അയാള്‍ മാറിയിട്ടുമില്ല, അയാള്‍ക്ക് മാറാനും പറ്റില്ല’; ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് കുറിപ്പ്
മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും. ഇന്നലെയാണ് ഐഎഫ്എഫ്കെ വേദിയില്‍ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് വളരെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടേയും ലിജോയുടേയും കരിയറിലെ മികച്ച ചിത്രമെന്നാണ് എല്ലാവരും തന്നെ പറയുന്നത്. ഇനി അടുത്തതായി ലിജോ ജോസിന്റെ അടുത്ത ചിത്രം മോഹന്‍ലാല്‍ ആയാണ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഒരുങ്ങുന്ന പെല്ലിശ്ശേരി -മോഹന്‍ലാല്‍ ചിത്രം 2023 ജനുവരി 10ന് ആരംഭിക്കും. രാജസ്ഥാനിലാണ് ഷൂട്ട് തുടങ്ങുക. ഒറ്റ ഷെഡ്യൂളില്‍ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ചപ്പോള്‍ നന്‍പകല്‍ മയക്കം ഉണ്ടായി, മോഹന്‍ലാലുമായി ഒന്നിക്കുമ്പോള്‍ നല്ലൊരു ചിത്രം ലഭിക്കുമെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ലിജോയെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
August 28 2015…
തീയേറ്റര്‍ ചങ്ങനാശ്ശേരി അഭിനയ ആണെന്ന് തോന്നുന്നു മള്‍ട്ടിസ്റ്റാര്‍ പടം യൂത്തന്മാര് കുറെ ഉണ്ട്… പ്രിത്വിരാജ് ഇന്ദ്രജിത് അസിഫലി, ചെമ്പന്‍, ആര്യ, വിജയബാബു, സണ്ണി, സ്വാതി റെഡ്ഡി ഇഷ രചന, പെര്‍ലി, സാബു… അങ്ങനെ പലരും.. പ്രൊഡക്ഷന്‍ ആണെങ്കില്‍ പറയണ്ട പ്രിത്വിരാജ്, ആര്യ, സന്തോഷ് ശിവന്, ഷാജി നടേശന് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഓഗസ്റ്റ് സിനിമസ്…
പക്ഷെ എന്നെ ഇതൊന്നും അല്ല ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ചത്…
ഒരു സംവിധായകന്റെ ഇതിന് മുന്‍പത്തെ സിനിമ… ‘ആമേന്‍’
ഞാന്‍ ഇന്ന് വരെ കാണാത്ത ഒരു സിനിമ ആയിരുന്നു അത്.. അത് എനിക്ക് ഒരു അത്ഭുതം ആയിരുന്നു…ലിജോ ജോസ് പല്ലിശേരി
പക്ഷെ ഡബിള്‍ ബാരല്‍ എനിക്ക് ഒട്ടും ഇഷ്ടമായില്ല.. ഗോള്‍ഡ് സിനിമ കണ്ട അവസ്ഥ ആയിരുന്നു എനിക്ക് അന്ന് ഡബിള്‍ ബാരല്‍ കണ്ടപ്പോള്‍…ഇറങ്ങി പടത്തെ തെറിയും പറഞ്ഞ് ഇരുന്നപ്പോള്‍.. ഭൂരിഭാഗം പേര്‍ക്കും ഇതേ അഭിപ്രായം ആണെന്ന് മനസിലായി.. പടം ഭേഷാ പൊട്ടി…
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സംവിധായകന്റെ ഫേസ്ബുക് പോസ്റ്റ്..
ഞാന്‍ ആ ധൈര്യം ഒരു ശോഭരാജിലും കണ്ടിട്ടില്ലാ…
Sorry Guys…. no plan to change No Plan to Impress??
അയാളെ അന്ന് നോക്കിവെച്ചു അടുത്ത പടം അങ്കമാലി ഡയറി, അതിനടുത്തത് ഈ മ യു…. പിന്നെ ജെല്ലിക്കെട്ട്, അടുത്തത് ചുരുളി… അയാള്‍ പറഞ്ഞത് പോലെ തന്നെ അയാള്‍ മാറിയിട്ടുമില്ല… അയാള്‍ക്ക് മാറാനും പറ്റില്ല. ദേ ഇന്ന് നന്‍പകല്‍ നേരത്ത് മയക്കം..
അന്യായ പടം എന്ന് റിവ്യൂ വരുന്നു.. മമ്മൂക്കാടെ കൂടെ… എന്നാല്‍ ഞാന്‍ കാത്തിരിക്കുന്നത് അടുത്ത പടത്തിനാ… LJP…..മോഹന്‍ലാല്‍..
One and only
ലിജോ ജോസ് പല്ലിശേരി….