“ലിജോയുടെ അവസാനം ഏറ്റവും satisfied ആയ സിനിമ എന്നെ സംബന്ധിച്ചു ഈ.മ.യൗ ആണ് ” :- കുറിപ്പ് വൈറൽ
1 min read

“ലിജോയുടെ അവസാനം ഏറ്റവും satisfied ആയ സിനിമ എന്നെ സംബന്ധിച്ചു ഈ.മ.യൗ ആണ് ” :- കുറിപ്പ് വൈറൽ

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. സംവിധായകന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ശ്രദ്ധേയമാവാറുണ്ട്. നായകന്‍ മുതല്‍ ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം വരയെുളള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറമെ അന്താരാഷ്ട്ര തലത്തിലും സംവിധായകന്റെ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. വേറിട്ട പ്രമേയങ്ങളും അവതരണവുംകൊണ്ടാണ് ലിജോ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ ഏറ്റെടുക്കാറുളളത്. ഇനി വരാനുള്ളത് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മലൈക്കോട്ടെ വാലിബൻ ചിത്രമാണ്. ഇപ്പോഴിതാ സിനിഫൈൽ ഗ്രൂപ്പിൽ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. ലിജോയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ചതാണെങ്കിലും പരിപൂർണ ത്രിപ്തി ലഭിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം 

LJP ഇഷ്ടപ്പെട്ട ഡയറക്ടർ ആണെങ്കിലും അവസാനത്തെ മൂന്ന് സിനിമകൾ അത്യാവശ്യം മികച്ചത് ആണെങ്കിലും വ്യക്തിപരമായി പരിപൂർണ തൃപ്തി കിട്ടിയിട്ടില്ല.

കുറേ പേര് brilliance തപ്പി പോസ്റ്റ് ഇടുന്നത് കൊണ്ട് കുറേ പേര് മനസ്സിലായില്ലെങ്കിലും പ്രാഞ്ചിയേട്ടൻ ലെവലിൽ ഇത് ഭയങ്കര അർത്ഥമാണ് എന്ന ലെവലിൽ ആണ് എടുക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ഇതിനു പ്രധാന കാരണം LJP അല്ല writer ആയ S ഹരീഷ് ആണ്.ജെല്ലിക്കെട്ട്,ചുരുളി,നൻ പകൽ നേരത്തു മയക്കം എന്നീ സിനിമകളിൽ കുറച്ചു എങ്കിലും satisfying ആയ explanation ഉള്ളതായി തോന്നിയ സിനിമ ജെല്ലിക്കെട്ട് മാത്രമാണ്.

മനുഷ്യന്റെ ഉള്ളിലെ മൃഗീയ സ്വഭാവം,സദാചാരം,രാഷ്ട്രീയം ഇതൊക്കെ ഒരു പരിധി വരെ convincing ആയിട്ട് ജെല്ലിക്കെട്ടിൽ പറയുന്നുണ്ട് എന്നത് കൊണ്ട് കൂട്ടത്തിൽ satisfying അനുഭവം ആയി എന്ന് പറയാം.

ചുരുളിയുടെ കാര്യത്തിൽ ടൈം ലൂപ്പ്,alien അടക്കം ഉള്ള കുറേ തിയറികൾ പറയുന്നുണ്ട് എങ്കിലും ഒരു വ്യക്തതയും ആ കാര്യങ്ങളിൽ ഇല്ല.

നൻ പകൽ നേരത്ത് മയക്കത്തിൽ insomnia,Spiritualism,Fantasy ഒക്കെ ആണെന്ന് പറയുമ്പോഴും ഇതിനു ഒന്നും proper ആയ oru explantion ഉം സിനിമ നൽകുന്നില്ല എന്നതാണ് വാസ്തവം.

ഒരു സിനിമ confusing ആവാം example inception,memento ഒക്കെ പോലെ അത്തരം സിനിമകൾ ഒക്കെ കാണുമ്പോൾ confused ആവുമെങ്കിലും പിന്നെ കാണുമ്പോൾ കാണുമ്പോൾ കുറേ കൂടെ clear ആവും എന്നാൽ ഈ 3 പടങ്ങൾ അങ്ങനെ ആണെന്ന് തോന്നിയിട്ടില്ല

പുള്ളി spoon feed ചെയ്യാത്ത ആൾ ആണ് എന്നൊക്കെ കുറേ പേര് പറയുമെങ്കിലും spoon ഫീഡ് ചെയ്യണം എന്നല്ല ഞാൻ പറയുന്നത്.ഒരു സിനിമക്ക് കൃത്യമായ ഒരു conclusion satisfying ആയിട്ട് കൊടുക്കാൻ പറ്റിയില്ല എങ്കിൽ അത് ഒരു പോരായ്മ തന്നെ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എത്രയൊക്കെ പറഞ്ഞാലും സിനിമ ഒരു visual art ആണ്, സിനിമ കാണുന്ന സമയത്ത് ഒന്നും മനസ്സില്ലാതെ പിന്നീട് വായിച്ചും കേട്ടും മനസ്സിലാക്കുന്നത് എത്രയൊക്കെ ന്യായീകരിച്ചാലും ഒരു തരം അപൂർണത അതായത് imperfection തന്നെ ആണ്.

കുറേ articles ഉം fb പോസ്റ്റും explanation വീഡിയോയും കണ്ട് സിനിമ മനസ്സിലാക്കുന്നത് ചിലർക്ക് brilliance ആയിട്ട് തോന്നാം പക്ഷെ എനിക്ക് എപ്പോഴും അത് ഒരു പുക മറ സൃഷ്ടിക്കലും ഒരു പരിധി വരെ വേണ്ട കാര്യം പറയാതെ ഇരിക്കുന്നതും ഒരു പോരായ്മ ആയിട്ടും ആണ് തോന്നിയിട്ടുള്ളത്.

പിന്നെ പുള്ളി “no plans to change and no plans to impress” എന്ന ലൈൻ ആയത് കൊണ്ട് കൂടുതൽ ഒന്നും പറയാൻ ഇല്ല.

പുളിയുടെ അവസാനം ഏറ്റവും satisfied ആയ സിനിമ എന്നെ സംബന്ധിച്ചു ഈ.മ.യൗ ആണ്.

പറഞ്ഞത് എല്ലാം stricly personal opinion മാത്രം