
“കരിയറിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച മറ്റൊരു സിനിമയില്ല”… മലയൻ കുഞ്ഞു ഒരു അനുഭവം എന്ന് ഫഹദ് ഫാസിൽ

വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നു മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ഫഹദ് ഫാസിൽ. തന്റെ സിനിമ ജീവിതത്തിൽ ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ മറ്റേത് തിരഞ്ഞെടുക്കുമ്പോൾ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരാൻ ഫഹദ് എന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ ഫഹദ് ഫാസിലിന്റെ ഓരോ ചിത്രങ്ങളും അഭ്രപാളിയിൽ എത്തുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും വലിയ രീതിയിൽ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും ഇപ്പോൾ തന്നെ അഭിനയം കൊണ്ട് വ്യത്യസ്തമാവുകയാണ് ഫഹദ് ഫാസിൽ. ഉലകനായകൻ കമൽഹാസൻ പോലും തനിക്ക് അത്ഭുതം തോന്നിയ നടനാണ് ഫഹദ് ഫാസിൽ എന്നാണ് പറയുന്നത്. ഫഹദിന്റെ ഏറ്റവും പുതിയ സിനിമയായ മലയൻകുഞ്ഞ് ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. സിനിമ കരിയറിൽ ഏറ്റവും ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിച്ച സിനിമയാണ് മലയൻകുഞ്ഞ് എന്ന് ഫഹദ് തുറന്നു പറയുകയാണ്.

സിനിമയിലെ ചില രംഗങ്ങൾ 40 അടി താഴ്ചയിലാണ് ഷൂട്ട് ചെയ്യുന്നത്. തല പോലും ഉയർത്താൻ കഴിയില്ല താൻ ഇരുന്ന് ചെയ്യുന്ന ഓരോ സീനിലും ക്യാമറാമാനും അങ്ങനെ തന്നെയായിരിക്കും ഇരിക്കുന്നത്. സിനിമയുടെ ഓരോ ഘട്ടവും വല്ലാത്ത പ്രോസസ് ആയിരുന്നു എന്നും കഥ കേട്ടപ്പോൾ തന്നെ ഓക്കേ പറയുകയായിരുന്നു എന്നും പറഞ്ഞു. കഥാപാത്രത്തിന്റെ വളരെ വ്യത്യസ്തമായിട്ടാണ് തനിക്ക് തോന്നിയത്. തന്റെ ഏതു സിനിമ നോക്കിയാലും അതിൽ ഓരോ കഥാപാത്രത്തെയും യാത്ര വളരെ കൃത്യമായി പറയുന്നുണ്ട് എന്നാൽ ഫാൻസും ഞാൻ പ്രകാശൻ പോലുള്ള സിനിമകളിൽ ജോഗ്രഫി മാറിമാറി കൊണ്ടേയിരിക്കും.

അതേസമയം മലയൻകുഞ്ഞിൽ ആണെങ്കിൽ കഥ നടക്കുന്നത് ഭൂമിയുടെ മേലിലും പിന്നീട് 40 അടി താഴ്ചയിലും മാത്രമാണ്. ഇത്രയും എക്സൈറ്റ്മെന്റ് തോന്നു മറ്റൊരു ചിത്രം തന്റെ കരിയറിൽ ഉണ്ടായിട്ടില്ല. സിനിമാ ജീവിതത്തിൽ ആദ്യമായിട്ടാണ് തനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത് എന്ന ഫഹദ് അഭിമാനത്തോടെ പറയുകയാണ്. ഓരോ കഥാപാത്രങ്ങളെയും ഏതൊക്കെ തരത്തിൽ ആരാധകർ ലേക്ക് എത്തിക്കണം എന്ന് അറിയുന്ന അണിയറപ്രവർത്തകരുടെ കൂടെയാണ് താൻ പ്രവർത്തിച്ചത് അതു കൊണ്ട് തന്നെ തന്റെ ഈ ചിത്രം വളരെ വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.
