കോളേജില്‍ ഫാന്‍ ഫൈറ്റൊക്കെ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മിലായിരുന്നു; താന്‍ മമ്മൂട്ടി ഫാനായിരുന്നെന്ന് നിവിന്‍ പോളി
1 min read

കോളേജില്‍ ഫാന്‍ ഫൈറ്റൊക്കെ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മിലായിരുന്നു; താന്‍ മമ്മൂട്ടി ഫാനായിരുന്നെന്ന് നിവിന്‍ പോളി

മലയാള സിനിമയിലെ പ്രശസ്ത നടനാണ് നിവിന്‍ പോളി. ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നിവിന്‍ ആ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു. ഈ സിനിമയ്ക്ക് ശേഷം ചലച്ചിത്ര രംഗത്തു നിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു. പിന്നീട് ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. അതിനു ശേഷം പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലൂടെ നിവിന്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പുതിയ തീരങ്ങള്‍, ചാപ്റ്റേഴ്സ്, ടാ തടിയാ എന്നീ സിനിമകളില്‍ അഭിനയിച്ചും ശ്രദ്ധനേടി.

അതുപോലെ, നിവിന്റെ കരിയറിലെ എക്കാലത്തെയും മിച്ച ചിത്രങ്ങളാണ് 2013 ല്‍ പുറത്തിങ്ങിയ നേരം, 2014ല്‍ നായകനായി എത്തിയ 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്‍, പ്രേമം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഒരു വടക്കന്‍ സെല്‍ഫി എന്നിവ. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നാലു ചിത്രങ്ങളില്‍ മൂന്നിലും നിവിന്‍ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നിവിന്‍ പ്രധാനകഥാപാത്രമായി എത്തിയ തട്ടത്തില്‍ മറയത്ത്, കായംകുളം കൊച്ചുണ്ണി, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മികച്ച വിജയമാണ് നേടിയത്. അങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നിവിന്‍ മലയാളികളുടെ ഇഷ്ടതാരമായി മാറി.

ഇപ്പോഴിതാ, നിവിന്‍ പോളി നടന്‍ മമ്മൂട്ടിയെ കുറിച്ച് മനസ് തുറന്നു സംസാരിക്കുകയാണ്. താന്‍ വലിയൊരു മമ്മൂക്ക ഫാന്‍ ആണെന്നാണ് നിവിന്‍ പറയുന്നത്. കോളേജ് കാലത്ത് സേതുരാമ അയ്യര്‍ സിബിഐ റിലീസ് ചെയ്ത ദിവസമൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു. ഞങ്ങള്‍ അന്ന് സീനിയേഴ്‌സ് ആണ്. സേതുരാമഅയ്യറെപ്പോലെ കുങ്കുമം തൊട്ട് വരുന്ന പിള്ളേര്‍ക്ക് മുഴുവന്‍ കുങ്കുമം തൊട്ടുകൊടുക്കുമായിരുന്നു. കഴിഞ്ഞ കാല ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് നിവിന്‍ പറഞ്ഞു. അതുപോലെ, കോളേജില്‍ ഫാന്‍ ഫൈറ്റൊക്കെ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മിലായിരുന്നെന്നും, അപ്പോ ഞങ്ങള് കോളേജില്‍ ഒരു ടീം മമ്മൂക്ക ഫാന്‍സായിരുന്നുവെന്നും നിവിന്‍ തുറന്നു പറഞ്ഞു. ഒരു ചിത്രം മമ്മൂക്കയുടെ ഒപ്പം ചെയ്യണമെന്നുള്ളത് തന്റെ ഏറ്റവും വലിയ ഒരു സ്വപ്നം ആണെന്നാണ് നിവിന്‍ പറഞ്ഞത്.