” വാപ്പച്ചിക്കൊപ്പം ഒരു ചിത്രത്തിനായി ഞാൻ കാത്തിരിക്കുന്നു”; ദുൽഖർ സൽമാൻ
താരങ്ങളുടെ സിനിമ വിശേഷങ്ങളും കുടുംബ ജീവിതവും അറിയാൻ എപ്പോഴും ആരാധകർക്ക് അല്പം ആകാംഷ കൂടുതലാണ്. അത്തരത്തിൽ ആരാധകർ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു താരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരുടെയും ഇന്റർവ്യൂവിൽ പറയുന്ന പല തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയ ആഘോഷം ആകാറുണ്ട്. ഇപ്പോഴിതാ തനിക്ക് വാപ്പച്ചിയുടെ കൂടെ സിനിമയിൽ അഭിനയിക്കണമെന്ന് കാര്യത്തെപ്പറ്റി മകൻ ദുൽഖർ സൽമാൻ തുറന്നു പറഞ്ഞിരിക്കുകയാണ്. വാപ്പച്ചിയുടെ കൂടെ ഏതു ഭാഷയിലായാലും ഒരുമിച്ച് അഭിനയിക്കാൻ താൻ തയ്യാറാണെന്നും അതിനു വേണ്ടി താൻ ആഗ്രഹിക്കുകയും കാത്തിരിക്കുകയുമാണ് എന്നും ദുൽഖർ പറഞ്ഞു .
ദുൽഖർ സൽമാന്റെ ഈ തുറന്നു പറച്ചിൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ ഇതിനോടൊപ്പം തന്നെ ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വാപ്പച്ചി ആണെന്നും പറഞ്ഞിട്ടുണ്ട്. കൂടാതെ വാപ്പച്ചിയോട് താൻ ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട് എന്നും, അദ്ദേഹത്തിന്റെ തീരുമാനം അറിയാനായി കാത്തിരിക്കുകയാണ് എന്നും ദുൽഖർ കൂട്ടിച്ചേർത്തു. ദുൽഖറിന്റെ പുതിയ സിനിമയായ ‘സീതാരാമത്തിന്റെ’ തമിഴ് ട്രെയിലർ ലോഞ്ചിനിടെയാണ് താരം തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞത്. എന്നാൽ ദുൽഖർ സൽമാന്റെ ആഗ്രഹം ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അച്ഛനും മകനും ഒന്നിച്ച് എത്തുന്ന ഒരു ചിത്രം അധികം വൈകാതെ തന്നെ സാധ്യമാകട്ടെ എന്നാണ് ആരാധകർ പറയുന്നത്. ദുൽഖർ സൽമാനെ നായകനാക്കി ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘സീത രാമം’ ഓഗസ്റ്റ് 5 ന് തിയേറ്ററിലേക്ക് എത്തുകയാണ് ചിത്രത്തിൽ മൃണാൽ താക്കൂറാണ് നായിക.
ദുൽഖർ സൽമാൻ മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ഒരു സിനിമ എപ്പോഴാണ് സാധ്യമാക്കുക എന്ന് എപ്പോഴും ചോദിക്കാറുണ്ട്. ഇരുവരും ഒന്നിച്ച് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു സിനിമ അധികം വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. മമ്മൂട്ടിയോടും ദുൽഖറിനും ഇതിനെപ്പറ്റി ചോദിക്കുമ്പോൾ എപ്പോഴും അതിനു സമയം ആകുമ്പോൾ ആ ചിത്രം ഉണ്ടാകുമെന്ന് തന്നെയാണ് പറയാറുള്ളത്. എന്നാൽ ഇപ്പോഴാണ് ദുൽഖർ സൽമാൻ എനിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ട് എന്ന് തുറന്നു പറഞ്ഞത് .