fbpx
Latest News

‘ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി’ ഷാജി കൈലാസ് പറയുന്നു

മലയാളത്തിന്റെ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയാണ്. സിനിമാ ലോകത്തെ എല്ലാ പ്രമുഖരും താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ സംവിധായകൻ ഷാജി കൈലാസ് പൃഥ്വിരാജിന് ആശംസ അർപ്പിച്ചു കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ചെയ്തത്. പൃഥ്വിരാജിന്റെ സ്വഭാവ സവിശേഷതകൾ വിവരിക്കുന്ന കുറിപ്പിൽ ലൂസിഫർ തനിക്ക് പ്രേരണയായ ഒരു ചിത്രമാണെന്നും ഷാജി കൈലാസ് പറയുന്നു. പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തിനുവേണ്ടി ആരാധകർ വലിയ കാത്തിരിപ്പിലാണ് ഉള്ളത്. വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആണ് കടുവ അതിന്റെ അണിയറപ്രവർത്തനങ്ങൾ തുടരുന്നത്. ഷാജി കൈലാസ് പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “രാജുവിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ. ഓരോ ലെൻസിന്റെയും പ്രത്യേകത. ലോകസിനിമയിൽ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങൾ… എല്ലാം രാജു മനപ്പാഠമാക്കുന്നു. കാലികമാക്കുന്നു.

കഥ കേൾക്കുമ്പോൾ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ രാജു കാണിക്കുന്ന സൂക്ഷ്‌മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊർജത്തെ ആവാഹിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താൻ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ഞാൻ. രാജുവിന് ദീർഘായുസ്സ്… ഒരുപാട് കാലം രാജുവിന്റെ പിറന്നാൾ സദ്യയുണ്ണാൻ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. ഹാപ്പി ബർത്ത് ഡേ രാജൂ.. കടുവയുടെ നാമത്തിൽ താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു.”

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.

Leave a Reply

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.