‘വിവാദ ചിത്രത്തിൽ നിന്നും പിന്മാറിയ തീരുമാനം എന്റെ അല്ല’ പൃഥ്വിരാജ് വ്യക്തമാക്കുന്നു
1 min read

‘വിവാദ ചിത്രത്തിൽ നിന്നും പിന്മാറിയ തീരുമാനം എന്റെ അല്ല’ പൃഥ്വിരാജ് വ്യക്തമാക്കുന്നു

കഴിഞ്ഞവർഷം ജൂണിൽ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയൻകുന്നൻ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങളായിരുന്നു വന്നതുകൊണ്ടിരുന്നത്. ഇപ്പോഴും വിവാദങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സിനിമയുടെ ചിത്രികരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരോപണങ്ങൾ ആയിരുന്നു ചിത്രത്തെക്കുറിച്ച് ഉയർന്നു വന്നിരുന്നത്. പൃഥ്വിരാജ് വാരിയൻകുന്നൻ ആയി അഭിനയിക്കുന്നതിനെതിരെ വിമർശകർ കടുത്ത വിമർശനം ഉന്നയിക്കുകയും പൃഥ്വിരാജ് സിനിമയിൽ നിന്നും പിന്മാറണമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാൽ സിനിമയിൽ നിന്നും പിന്മാറില്ല എന്ന് പൃഥ്വിരാജ് അന്ന് പ്രഖ്യാപിച്ചതോടെ ശക്തമായ സൈബർ ആക്രമണം ആയിരുന്നു എതിരാളികൾ പൃഥ്വിരാജിനെതിരെ നടത്തിയത്. എന്നാൽ ഇപ്പോൾ ഇതാ പൃഥ്വിരാജ് സിനിമയിൽ നിന്നും പിന്മാറിയിരിക്കുന്നു എന്നതാണ്. പൃഥ്വിരാജിനു പിന്നാലെ സംവിധായകനായ ആഷിഖ് അബുവും ചിത്രത്തിൽ നിന്ന് പിന്മാറി എന്നുള്ള വാർത്തകൾ ആയിരുന്നു വന്നുകൊണ്ടിരുന്നത്. നിർമ്മാതാവും ആയുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സിനിമ ഉപേക്ഷിച്ചത് എന്നായിരുന്നു ആഷിക് അബുവിന്റെ വിശദീകരണം.

 

എന്നാൽ വാരിയൻ കുന്നൻ ചിത്രത്തിൽ നിന്നു പിന്മാറാനുള്ള തീരുമാനം തന്റെതല്ലെന്ന് പൃഥ്വിരാജ്. ഭ്രമം ചിത്രത്തിന്റെ റിലീസിനായി ദുബായിലെത്തിയ പൃഥ്വിരാജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. താൻ ആ സിനിമയുടെ സംവിധായകനോ നിർമാതാവോ അല്ല, അവരാണ് അതിന് മറുപടി പറയേണ്ടത് എന്നും താരം പറയുന്നു. വാരിയൻകുന്നനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ശ്രദ്ധിച്ചിരുന്നോ,എന്ന ചോദ്യത്തിന് തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കലാജീവിതത്തെ കുറിച്ചും പുറത്തുള്ളവർ എന്തുപറയുന്നു എന്നതിന് ചെവി കൊടുക്കാറില്ല എന്നായിരുന്നു പ്രിത്വിരാജിന്റെ മറുപടി.

Leave a Reply