“ആൾമാറാട്ടത്തിലൂടെ ആളുകളെ പറ്റിക്കുന്നയാളാണ് മോഹൻലാൽ”; അനുഭവം തുറന്നുപറഞ്ഞു സംവിധായകൻ സത്യൻ അന്തിക്കാട്
മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യന് അന്തിക്കാട്. ജീവിതത്തിലുണ്ടാകുന്ന പല വിഷമഘട്ടങ്ങളേയും നര്‍മ്മത്തിലൂടെ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രത്യേകത കൂടി അദ്ദേഹത്തിന് ഉണ്ട്. സംവിധാനത്തിനുപുറമേ കുറേ സിനിമകള്‍ക്ക് അദ്ദേഹം കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിട്ടുണ്ട്. ഗാനരചനാരംഗത്തും സത്യന് അന്തിക്കാട് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.
സിനിമാപ്രേമികളുടെ ശ്രദ്ധ ക്ഷണിക്കുന്ന സംവിധായകന്- നടന് കൂട്ടുകെട്ടാണ് സത്യന് അന്തിക്കാട്- മോഹന്‍ലാല്‍. ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’ തുടങ്ങി ഒരുപാടു ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. ‘എന്നും എപ്പോഴും’ ആണ് മോഹന്‍ലാല്‍ സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം. ഇനി എന്നാണ് ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ പിറക്കുന്നതെന്ന ചോദ്യമാണ് സിനിമാപ്രേമികള്‍ കുറെകാലമായി ചോദിക്കുന്നത്.
ഇപ്പോഴിതാ സത്യന് അന്തിക്കാട് മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന ആളാണ് മോഹന്‍ലാല്‍ എന്നും ആള്‍മാറാട്ടത്തിലൂടെ തന്നെ മോഹന്‍ലാല്‍ കബളിപ്പിച്ചിട്ടുണ്ടെന്നും സത്യന് അന്തിക്കാട് പറയുന്നു. മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവും വലിയ പ്രശനം എന്തെന്നാല്‍ നല്ല കഥകള്‍ കിട്ടുന്നിലെന്നുള്ളതാണ്. ആളുകളെ ആകര്‍ഷിക്കുന്ന കഥകള്‍ ഉണ്ടാവുന്നില്ല എന്നത് ഒരു സത്യമാണ്. എന്റെ ഒരു സിനിമ റിലീസ് ചെയ്ത് അടുത്ത സിനിമയ്ക്ക് ഒരു നീണ്ട ഇടവേള വരുന്നത് നല്ല കഥയ്ക്കായുള്ള തിരച്ചില്‍ ആയതുകൊണ്ടാണ്. ഈ അടുത്തകാലത്ത് എന്റെ ഒരു സിനിമ ഷൂട്ടിംങ് തുടങ്ങാമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് കഥ പൂര്‍ത്തിയാവാത്തതുകൊണ്ട് മാറ്റിവെച്ചത്.
അങ്ങനെയിരിക്കെ എനിക്ക് ഒരു കോള്‍ വന്നു. ജെയിംസ് പാലക്കല്‍ എന്ന് പറഞ്ഞൊരാള്‍ ആണ് വിളിച്ചത്. അയാള്‍ വിളിച്ചട്ട് പറഞ്ഞു എന്റെ കയ്യില്‍ നല്ല രണ്ട് കഥകള്‍ ഉണ്ട്. അത് സാറിനോട് പറയാനാണ് വിളിച്ചതെന്ന്. ഞാന്‍ സാധാരണ അങ്ങനെ വിളിച്ച് പറയുന്നവരുടെ കഥ കേള്‍ക്കാറില്ല. സിനിമയില്‍ കഥാകൃത്താകാനുള്ള ആഗ്രഹംകൊണ്ട് മാത്രം വിളിക്കുന്നവരായിരിക്കും. ഞാന്‍ അപ്പോള്‍ അയാളോട് പറഞ്ഞു, ഞാന്‍ ഒരു കഥ സ്വയം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അയാള്‍ പറഞ്ഞു സാറിന് കഥ കിട്ടീട്ടില്ലെന്ന് പറഞ്ഞു, പുറത്തു പലരും അങ്ങനെ പറയുന്നെണ്ടെന്നും. 100 ദിവസം ഓടുന്ന സിനിമയുടെ കഥയാണെന്ന് വീണ്ടും അയാള്‍ പറഞ്ഞു. എനിക്ക് നല്ല ദേഷ്യം വന്ന് ഞാന്‍ പറഞ്ഞു അങ്ങനെ 100 ദിവസം ഓടുന്ന കഥയും ആരും ആദ്യം ഉണ്ടാക്കാറില്ലെന്നും പറഞ്ഞ് പറഞ്ഞ് തര്‍ക്കത്തിലായി.
അയാള്‍ എന്നെ കാണണം കഥ പറയണം എന്ന് തന്നെ പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ജെയിംസ് പാലക്കല്‍ എന്നയാള്‍ ഫോണിലൂടെ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു ഞാന്‍ മോഹന്‍ലാല്‍ ആണെന്ന്. ഇതുപൊലെ ആള്‍മാറാട്ടത്തിലൂടെ എന്നെയും ശ്രീനിവാസനേയും പ്രിയനേയുമെല്ലാം കബളിപ്പിക്കാറുണ്ട്. ഇതൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാത്രമല്ല. എന്റെ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ട് കുറെ കാലമായെന്നും ഞങ്ങളുടെ സ്നേഹത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നും സത്യന് അന്തിക്കാട് വ്യക്തമാക്കുന്നു. എവിടെന്നെങ്കിലും എപ്പോഴെങ്കിലും ഇതുപൊലൊരു കോള്‍ വിളിക്കുകയും അത് പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍വെച്ച് സത്യനെ ഒന്ന് പറ്റിക്കാമെന്ന് പറഞ്ഞായിരിക്കും വിളിക്കുന്നത്.
ഇതുപൊലെ സുഹൃത്തുക്കളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന ഒരു വ്യക്തിയാണ് മോഹന്‍ലാല്‍. എന്റെ സിനിമകളില്‍ പലതിലും ലാല്‍ ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന റോളിലാണ് അഭിനയിച്ചിരിക്കുന്നത്. പുഞ്ചിരിപ്പിച്ചുകൊണഅട് കരയിപ്പിക്കുന്ന പ്രക്രിയയാണ് സന്മനസിലും നാടോടിക്കാറ്റിലും ഗാന്ധിനഗറിലുമെല്ലാം ലാല്‍ ചെയ്തിട്ടുള്ളത്. നമ്മള് ആഗ്രഹിക്കുന്നതിലും ഇരട്ടി തിരിച്ചുതരുന്ന ആളാണ് മോഹന്‍ലാലെന്നും സത്യന് അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.