“ഭീഷ്മ പർവ്വത്തിനും , കുറുപ്പിനും , ഹൃദയത്തിനും ഇത്രയേറേ ഷെയർ കിട്ടിയത് എന്തുകൊണ്ട്?” :ഒടിടി – തിയേറ്റർ റിലീസുകളെക്കുറിച്ച് പൃഥിരാജ് സുകുമാരന്റെ നിലപാട്
1 min read

“ഭീഷ്മ പർവ്വത്തിനും , കുറുപ്പിനും , ഹൃദയത്തിനും ഇത്രയേറേ ഷെയർ കിട്ടിയത് എന്തുകൊണ്ട്?” :ഒടിടി – തിയേറ്റർ റിലീസുകളെക്കുറിച്ച് പൃഥിരാജ് സുകുമാരന്റെ നിലപാട്

തിയേറ്റർ റിലീസും, ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള തൻ്റെ നിലപട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്.   കോവിഡ് പ്രതിസന്ധിയിലാണ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതെന്നാണ് എല്ലാവരുടെയും ധാരണ,എന്നാൽ അത് തെറ്റായ ചിന്താഗതി ആണെന്ന് ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. “ഒടിടി പ്ലാറ്റ്ഫോം വഴി മാത്രം സിനിമകൾ റിലീസാകുന്ന സാഹചര്യം ഇവിടെ ഉണ്ടാകുമെന്ന് താൻ മുൻപേ പറഞ്ഞിട്ടുണ്ട്. അത് കോവിഡ് മഹാമാരി വരുന്നതിന് മുൻപേയാണ്. ആയ സമയത്ത് എലാവരും കൂടെ എന്നെ പിടിച്ച് നോസ്ട്രാഡമസ് ആക്കി മാറ്റുകയിരുന്നു. ഒടിടി പ്രീമിയറിങ്ങ് ആരംഭിച്ചപ്പോള്‍ ഓ.. പൃഥ്വിരാജ് ഇല്യൂമിനാറ്റിയാണ്.  അയാള്‍ ഈ കാര്യം അന്നു സൂചിപ്പിച്ചിരുന്നെല്ലോ എന്ന് പറഞ്ഞ് കാണിക്കുന്ന മീമും ട്രോളുമെല്ലാം ഈ പാന്‍ഡമിക് വരുന്നതിന് എത്രയോ മുന്‍പുള്ള സംഭവമാണ്. അത് ഞാന്‍ നോസ്ട്രാഡമസ് ആയതുകൊണ്ടൊന്നുമല്ല സത്യത്തിൽ. അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. അല്‍പ്പം അനലിറ്റക്കലായി നമ്മുടെ ഇന്‍ഡസ്ട്രിയുടെ എവല്യൂഷന്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ഇതിൻ്റെ ഭാവി മനസിലാക്കാന്‍ സാധിക്കും എന്നതുകൊണ്ടാണ്.

ഇനി എത്ര സമ്മർദ്ദങ്ങൾ ഉണ്ടായാലും, ആരൊക്കെ നിരോധിച്ചാലും, എന്ത് നിയമം വന്ന് കഴിഞ്ഞാലും അത് സംഭവിച്ചിരിക്കും.  ഇത് നിലനിൽക്കുകയും ചെയ്യും.  ഇനിയുള്ള കാലങ്ങൾ ഒടിടി സ്ട്രീമിങ്ങിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന സിനിമകളും തിയേറ്ററിന് വേണ്ടി മാത്രം ഡിസൈന്‍ ചെയ്യുന്ന സിനിമകളും അങ്ങനെ രണ്ട് തരത്തിലുള്ള വിഭാഗങ്ങൾ തന്നെ കാണും.  ഇത് രണ്ടും ഇവിടെ സംഭവിക്കാൻ പോകുന്ന കാര്യമാണ്. ഒന്ന് മറ്റൊന്നിനെ മറികടക്കുമെന്നോ, അല്ലെങ്കിൽ ഒന്ന് വന്നതുകൊണ്ട് മറ്റൊന്നിന് കോട്ടംസംഭവിക്കുമെന്നോ എന്നുള്ളത് തെറ്റായ ധാരണയാണ്.  എന്നാൽ പ്രദർശനത്തിനൊരുങ്ങുന്ന സിനിമകൾ ഇരുന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് തിയേറ്ററിക്കല്‍ എക്‌സിബിഷന്‍ സെക്ടറിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തേണ്ടി വരും.

ഉദാ : ഒരു പ്രദേശത്ത് താമസിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവിടെ അടുത്തുള്ള ഒരു തിയേറ്റര്‍ മോശം തിയേറ്ററാണെങ്കില്‍ അവര്‍ അവിടെ പോവാൻ ആഗ്രഹിക്കുകയില്ല.  അതേസമയം  തിയേറ്ററില്‍ പോയി സിനിമ കാണുന്നത് ഒരു അവർ ആസ്വദിക്കുന്നുണ്ടെങ്കിൽ അവര്‍ ആ അത് തിയേറ്ററില്‍ തന്നെ പോയി കാണുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നല്ല തിയേറ്ററുകളിൽ ഇവിടെ ഇപ്പോഴും സിനിമ കാണാൻ പോകുന്ന ആളുകളുണ്ട്. എന്തുകൊണ്ടാണ് ഭീഷ്മ പര്‍വ്വം സിനിമയ്ക്കും ഹൃദയത്തിനും കുറുപ്പിനുമെല്ലാം തിയേറ്ററില്‍ നിന്ന് ഇത്രയും ഷെയര്‍ വന്നത്. അവ നല്ല സിനിമ ആയതുകൊണ്ടാണ്. തിയേറ്ററുകൾ നല്ലതാണെങ്കിൽ അവിടെ പോയി ആളുകൾ സിനിമ കാണും. ഇതാണ് ഇവിടെയും സംഭവിച്ചത്. അത് ഇനിയും തുടരും. വരാനിരിക്കുന്ന കാലഘട്ടത്തിൽ സംഭവിക്കാൻ പോകുന്ന ഒരു പ്രധാന വ്യത്യാസം ഒരു സംവിധായകൻ്റെ കൈയിൽ സിനിമയുടെ സ്ക്രിപ്റ്റ് ലഭിച്ച് കഴിഞ്ഞാൽ അയാൾ ആദ്യം തീരുമാനിക്കേണ്ടത് ഈ ചിത്രം ഒടിടിയിലാണോ, തിയേറ്ററിലാണോ പ്രദർശിപ്പിക്കേണ്ടത് എന്നതാണ്”