മോഹൻലാലിന്റെ പേരിൽ ഇ-മെയിൽ ഐഡി തുടങ്ങി ഒരു പണി കൊടുക്കും എന്ന് മമ്മുട്ടി പറഞ്ഞിട്ടുണ്ട്, സംവിധായകൻ രഞ്ജിത്ത് പറയുന്നു..
1 min read

മോഹൻലാലിന്റെ പേരിൽ ഇ-മെയിൽ ഐഡി തുടങ്ങി ഒരു പണി കൊടുക്കും എന്ന് മമ്മുട്ടി പറഞ്ഞിട്ടുണ്ട്, സംവിധായകൻ രഞ്ജിത്ത് പറയുന്നു..

രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടിയെടുത്ത നിരവധി കഥാപാത്രങ്ങൾ ചെയ്തവരാണ് മോഹൻലാൽ, മമ്മുട്ടി. മോഹൻലാലും,മമ്മുട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംവിധായകൻ രഞ്ജിത്ത് റിപ്പോർട്ടർ ചാനൽ അഭിമുഖത്തിൽ പറയുന്നതിങ്ങനെ. സിനിമക്ക് പുറത്തുള്ള അവരുടെ സൗഹൃദ ബന്ധത്തെയും സഹോദര ബന്ധത്തെയും കുറിച്ചായിരുന്നു. ” സിനിമയിൽ ഇവർക്കിടയിൽ മത്സരമുണ്ട്. വർഷങ്ങളായി അവർ തുടർന്നു വരുന്ന ഒരു സുഹൃത്ത് ബന്ധമുണ്ട് മമ്മൂട്ടിയുടെ സിനിമ മോഹൻലാൽ നന്നാവരുത് എന്ന് പറയില്ലല്ലോ. അങ്ങനെ ഒരു ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സംവിധായകൻ മമ്മുട്ടിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ

“മലയാള സിനിമയിലെ ഒരു ഏർലി ബേർഡ് എന്നു പറയുന്നത് മമ്മുട്ടിയാണ്. എന്തും ആദ്യം കണ്ടെത്തുന്നത് മമ്മുട്ടിയാണ്. 2000 ത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത,രഞ്ജിത്ത് കഥയെഴുതി പുറത്തിറങ്ങിയ സിനിമയാണ് നരസിംഹം. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ‘മമ്മുക്ക ചോദിച്ചു ലാലിനോട് നിന്റെ ഇ-മെയിൽ ഐ ഡി എന്താണ്’ എന്ന് അന്ന് ഇ-മെയിൽ ഐഡി ഒക്കെ തുടങ്ങുന്ന കാലമാണ് ലാൽ മറുപടി യായി പറഞ്ഞു ‘എനിക്കതൊന്നും ഇല്ലന്ന്’ എടോ ഒരു ഇ-മെയിൽ ഐഡി ഒക്കെ എടുക്ക്…

മോഹൻലാൽ മറുപടിയായി പറഞ്ഞു ‘ ഓ എനിക്കതൊന്നും വയ്യ ‘… എന്നായിരുന്നു. ലാൽ അവിടെനിന്നും പോയപ്പോഴേക്കും മമ്മുക്ക എന്നോട് പറഞ്ഞു ” ഇവന് ഞാൻ ഒരു പണി കൊടുക്കും ആക്ടർ മോഹൻലാൽ,എന്നോ മോഹൻലാൽ ആക്ടർ എന്നോ എന്തെങ്കിലും വെച്ചുകൊണ്ട് ഒരു ഐഡി ഞാൻ രജിസ്റ്റർ ചെയ്യും എന്നിട്ട്,അവൻ വരേണ്ടി വരും എന്റെടുത്ത്‌ അതിന്റെ കാശ് ഞാൻ വാങ്ങിക്കും. എന്നാണ് മമ്മുട്ടി അന്ന് പറഞ്ഞത്.ഇതൊക്കെ പറയുന്ന ഏർളി ബേർഡ് ഉണ്ടല്ലോ അതാണ് ഇദ്ദേഹത്തെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം എന്നും രഞ്ജിത്ത് കൂട്ടി ചേർത്തു.

Leave a Reply