‘ജോജി’ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം; ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി മലയാള ചിത്രം

വിഖ്യാതമായ വില്യം ഷേക്സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തിരക്കഥാകൃത്ത് ശ്യാം പുഷ്കൻ രചന നിർവഹിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാളം ചിത്രം ‘ജോജി’ ഈ വർഷം ഏപ്രിൽ ഏഴിനാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. വളരെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം വലിയതോതിലുള്ള നിരൂപകപ്രശംസയും ചെറിയതോതിലുള്ള വിമർശനങ്ങളും ഏറ്റുവാങ്ങി. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ ചിത്രം മികച്ച സാമ്പത്തിക ലാഭവും വിവരിച്ചു. ഫഹദ് ഫാസിൽ എന്ന നടന്റെ വളരെ മികച്ച പ്രകടനത്തിനൊപ്പം ബാബുരാജ്, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകൻ, ജോജി മുണ്ടക്കയം, സണ്ണി, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളുടെ അസാമാന്യ പ്രകടനവും ജോജി എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് കാരണമായി. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ചെറിയൊരു ഇടവേളക്ക് ശേഷമാണ് ദിലീഷ് പോത്തൻ ജോജിയുമായി എത്തുന്നത്. കൊറോണ കാലയളവിൽ സിനിമകളുടെ റിലീസ് വളരെ പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ ചിത്രം വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയും ദേശീയതലത്തിൽ വരെ ശ്രദ്ധേയമായമാവുകയും ചെയ്തു. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ചർച്ച ചെയ്യപ്പെട്ട ജോജി ഇപ്പോഴിതാ മലയാളസിനിമയ്ക്ക് അഭിമാനകരമായ പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്.

അന്തർദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പുരസ്കാരം നേടിക്കൊണ്ടാണ് ജോജി ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനം ആകുന്നത്. 2021 സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ആണ് ജോജി തെരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്രമേളയിൽ ജോജി തെരഞ്ഞെടുക്കപ്പെട്ട വാർത്ത മലയാളി പ്രേക്ഷകർ വലിയ ആഘോഷമായിരുന്നു. മേളയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ഇപ്പോൾ മികച്ച ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ആണ് അവാർഡ് ലഭിച്ച വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. സംവിധാനം ദിലീഷ് പോത്തനും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

Related Posts

Leave a Reply