‘ചുമ്മാ ഒരു കൺസെപ്റ്റ്’, മാസ്സ് ലുക്കിൽ മോഹൻലാൽ, സേതു ശിവാന്ദന്റെ പുതിയ ചിത്രം ഏറ്റെടുത്തുകൊണ്ട് ആരാധകർ…
1 min read

‘ചുമ്മാ ഒരു കൺസെപ്റ്റ്’, മാസ്സ് ലുക്കിൽ മോഹൻലാൽ, സേതു ശിവാന്ദന്റെ പുതിയ ചിത്രം ഏറ്റെടുത്തുകൊണ്ട് ആരാധകർ…

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. താരത്തിന്റെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലാവാറുണ്ട്. അത്തരത്തിലുള്ള ഫോട്ടോകളെ പ്രേക്ഷകർ ഏറ്റെടുത്തുകൊണ്ട് ഒരു ആഘോഷമാക്കാറാണ് പതിവ്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.മാസ്സ് ലുക്കിലുള്ള മോഹൻലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. പഴയ മോഹൻലാലിന്റെ ഹെയർസ്റ്റൈലിൽ ഇപ്പോൾ ഉള്ള ലുക്ക് വരുന്ന ഒരു കോൺസെപ്പ്റ്റ് ആണ് കൊണ്ടുവന്നിട്ടുള്ളത്.ആരാധകർ ഈ മാറ്റാത്തെ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ മേഖലയിൽ കൺസെപ്റ്റ് ആർറ്റിസ്റ്റ് ആയി ജോലി ചെയുന്ന സേതു ശിവാനന്ദൻ ആണ് ചിത്രം വരച്ചിരിക്കുന്നത്.

” ചുമ്മാ ഒരു കൺസെപ്റ്റ്” എന്നാ അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഈയൊരു കൺസെപ്റ്റിൽ സിനിമ വന്നാൽ കലക്കും.മാസ്സ് ലുക്ക്‌, ഗംഭീരം, അണ്ണാ നിങ്ങൾ വേറെ ലെവൽ തുടങ്ങി നിരവധി കമന്റുകളാണ് സേതു ശിവാനന്ദനേ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ്‌നു താഴേ വന്നത്.ഇത്തരത്തിൽ ഉള്ള മാറ്റാത്തെ പ്രേക്ഷർ ആഗ്രഹിക്കുന്നു എന്നതാണ് കമെന്റുകളിലൂടെ വ്യക്തമാക്കുന്നത്. മോഹൻലാൽ ചിത്രങ്ങൾ വരച്ചുകൊണ്ട് സേതു നേരത്തെയും സോഷ്യൽ മീഡിയയിൽ താരമായിട്ടുണ്ട്. മോഹൻലാൽ ഫാൻസിനു വേണ്ടി ഓടിയന്റെ ഒരു ചിത്രം വരച്ചിരുന്നു.അത് മോഹൻലാലിനു ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.അന്ന് മുതൽ സേതുവിന് മോഹൻലാലുമായി സൗഹൃദമുണ്ട്. നടനെന്ന നിലയിൽ ആരാധകർ ഏറ്റെടുത്തത് പോലെ തന്റെ ആരാധകരുമായി ഒരു സൗഹൃദ ബന്ധം നിലനിർത്തുന്ന ഒരാളുകൂടിയാണ് മോഹൻലാൽ. കൂടാതെ സേതു ശിവാനന്ദൻ മോഹൻലാൽ ഉൾപ്പെടെ നിരവധി നടന്മാരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്. സുരേഷ് ഗോപി, പ്രിത്വിരാജ്, മമ്മുട്ടി,കുഞ്ചാക്കോ ബോബൻ,എന്നിങ്ങനെ നീണ്ടു നിൽക്കുന്ന ഒരു നിരതന്നെ ഉണ്ട്.

Leave a Reply